ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/ബോറടി മാറ്റിയ ചൂല്
ബോറടി മാറ്റിയ ചൂല് സൃഷ്ടിക്കുന്നു
പത്താം തീയ്യതി സ്കൂൾ അടച്ചു.ഞങ്ങൾ വീട്ടിലെത്തി,വളരെ സന്തോഷത്തിലായിരുന്നു.മൂന്ന് മാസമല്ലേ അവധിക്കാലമായി ലഭിച്ചത്.ആദ്യമായിട്ടാണ് മൂന്ന് മാസമൊക്കെ ലഭിക്കുന്നത്.രണ്ട് മൂന്ന് ദിവസം നല്ല രസമായിരുന്നു.പിന്നെ വലിയ ബോറടിയായി.കുറെ നേരം ഫോണിൽ കളിച്ചിരിക്കും.പിന്നെ കുറെ നേരം കിടന്നുറങ്ങും.പിന്നെ ടി.വി കാണും.ഇതുതന്നെ ആവർത്തിച്ചുകൊണ്ടേയിരുന്നു.ചെറിയ ചെറിയ പണികൾ ചെയ്യാനും നല്ല നല്ല ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാനുമൊക്കെ അമ്മ പറഞ്ഞുകൊണ്ടേയിരുന്നു.ഞങ്ങൾ മൂന്ന് പേരും ഇതൊന്നും കേട്ടില്ല.ഓരോരോ ദിവസവും എങ്ങനെയൊക്കെയോ തള്ളിനീക്കിക്കൊണ്ടേയിരുന്നു.അങ്ങനെ ദിവസങ്ങൾ കടന്നുപോയി.അവസാനം ഒരു ദിവസം സഹികെട്ട് അമ്മ ഞങ്ങളോട് മൂന്ന് പേരോടുംകൂടി ഓല വെട്ടി തന്ന് ചൂലുണ്ടാക്കാൻ പറഞ്ഞു.ഞങ്ങൾ അങ്ങനെ ചൂല് ഉണ്ടാക്കാൻ തുടങ്ങി.ഇപ്പോൾ ഞങ്ങൾ രണ്ട് ചൂല് ഉണ്ടാക്കിക്കഴിഞ്ഞു.ശുചിത്വത്തിന് ഏറ്റവും അത്യാവശ്യമായ ചൂല് ഉണ്ടാക്കുമ്പോൾ അതിന്റെ പിന്നിലുള്ള അധ്വാനം ഇന്ന് ഞാൻ തിരിച്ചറിയുന്നു.ഫ ചൂലേ എന്ന് പറഞ്ഞ് മറ്റുള്ളവരെ ആട്ടുന്നത് കേൾക്കുമ്പോൾ തീരെ നിസ്സാരനാണെന്നാണ് കരുതിയിരുന്നത്.ഇപ്പോൾ മനസ്സിലായി നീ അത്ര നിസ്സാരനല്ലെന്ന്..................
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ