ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/പൊരുതാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പൊരുതാം അതിജീവിക്കാം | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം അതിജീവിക്കാം

ലോകജനതയെയാകെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ്(covid-19) പടർന്നു പിടിക്കുകയും വായു പോലെ പരന്നു നടക്കുകയുമാണ്. ഈ അവസ്ഥയിൽ നമ്മൾ മനുഷ്യർക്ക് ഭീതിയല്ല വേണ്ടത് ജാഗ്രതയാണ്. മനുഷ്യരാശിയുടെ സർവ്വനാശത്തിന് വന്ന ഈ വൈറസ് നമ്മൾ മനുഷ്യരെ ഒന്നായി വിഴുങ്ങാൻ അനുവദിക്കരുത്. അതിനായി നമ്മൾ മനുഷ്യർ ജാഗ്രതയോടെ നിന്ന് അതിനെ തടയാൻ മുൻ കരുതലുകളും, വ്യക്തി ശുചിത്വവും പാലിക്കേണ്ടതുണ്ട്. "അതിന്റെ ആദ്യഘട്ടം എന്നു പറയുന്നത് തന്നെ നമ്മൾ ഓരോരുത്തരും സമൂഹ അകലം പാലിച്ച് അവരവരുടെ വീട്ടിൽ തന്നെ ഇരിക്കുക എന്നതാണ്."ഈ വൈറസ് എന്ന മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. ചൈനയിലെ വുഹാനിലാണ് ഈ രോഗം പിടിപെട്ടത്. പിന്നീട് അത് മറ്റു രാജ്യങ്ങളിൽ പടർന്നു പിടിക്കുകയായിരുന്നു. അങ്ങനെ ഈ മഹാമാരിയിലൂടെ നശിച്ചത് ഒത്തിരി മനുഷ്യരുടെ ജീവനാണ്. അത് നമ്മുടെ ലോകത്തിന് ഏറ്റവും വലിയ മഹാമാരിയായി മാറി. ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ മഹാമാരിയെ തടയാനോ അതിനുവേണ്ട മരുന്നുകൾ കണ്ടുപിടിക്കാനോ ഇന്നേവരെ ലോകരാഷ്ട്രങ്ങൾക്കോ ഇന്ത്യയ്ക്കോ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ ലോകം മുഴുവൻ കൊറോണ വിഴുങ്ങി എന്നു തന്നെ പറയാമല്ലോ.ഈ വൈറസ് പിടിപെട്ട് ഒത്തിരിപ്പേർ മരിക്കുന്നു, ഒത്തിരിപ്പേർ രോഗമുക്തരാകുന്നു.......

          ഇന്നത്തെ തലമുറ ഇതുവരെ കാണാത്ത ഒരു മഹാമാരിയാണ് കൊറോണ വൈറസ്. രോഗമുക്തരായവരുടെ ഏറ്റവും വലിയ ദൈവമാണ് അവരെ പരിചരിച്ച ഡോക്ടർമാർ. പ്രളയം എന്ന പേമാരിയെ നമ്മൾ രണ്ടുതവണ നേരിട്ടു. എന്നാൽ ആ ദുരന്തത്തിലും ഒത്തിരി മനുഷ്യരുടെ ജീവൻ നഷ്ടമായി. അന്ന് നമ്മൾ ഒരു ജാതിക്കും മതത്തിനും പുറകെ പോകാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചു. വിദ്യാഭ്യാസ മേഖലയിൽ തുടങ്ങി ഒട്ടുമിക്ക മേഖലകളിലും പേമാരിയായി പെയ്തിറങ്ങി എന്നാലും നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് നമ്മൾ ചെയ്യുക. 
     അതായത് നമ്മൾ, 

1.സമൂഹത്തിൽ നിന്നും അകന്ന് വീട്ടിൽ തന്നെ ഇരിക്കുക 2.അത്യാവശ്യത്തിനു മാത്രം പുറത്ത് പോവുക 3.മാസ്ക് ധരിക്കുക 4.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് വായ മറച്ചു പിടിക്കുക 5.ഇടയ്ക്കിടെ കൈ കണ്ണിലും മൂക്കിലും വായിലേക്കും കൊണ്ട് പോകാതിരിക്കുക 6.കൈകൾ ഇടയ്ക്കിടെ കഴുകുക 7.കൈകൾ കഴികിയതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക.

           ഈ മഹാമാരി നമുക്ക് ഏവർക്കും ഒരു പാഠമായിരിക്കും. "മത- ജാതി- വർണ്ണ- വർഗ്ഗ- വേർതിരുവുകളില്ലാതെ കഴിയേണ്ടവരാണ് നമ്മൾ "
                    
                     ജയ്‌ഹിന്ദ്‌



നിമിഷ. എസ്
7 B ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം