സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/ശുചിത്വം ഒരു സംസ്കാരമാണെന്ന്

23:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38012 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം ഒരു സംസ്കാരമാണെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ഒരു സംസ്കാരമാണെന്ന്

ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവ്വികർ.ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യം ഉള്ളതാണ്. നമ്മുടെ ബോധ നിലവാരത്തിൻ്റെയും കാഴ്ചപ്പാടിൻ്റെയും പ്രശ്നമാണ് ആരും കാണാതെ മാലിന് നിരത്ത് വക്കിൽ ഇടുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരൻ്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്കൊഴുക്കുന്ന മലയാളിത തെറെ കപട സാംസ്കാരിക മൂല്യബോധത്തിൻ്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ 'മാലിന്യകേരളം' എന്ന ബഹുമതിക്ക് നാം അർഹരാകുകയില്ലേ? ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ ഡെങ്കിപ്പനി, നിപ്പ്, കൊറോണ ,എലിപ്പനി എന്നിവയുടെ കാരണം നമ്മുടെ ശുചിത്വമില്ലായ്യ തന്നെയല്ലേ?അതെ നമ്മുടെ ശുചിത്വമില്ലായ മയക്ക് കിട്ടുന്ന പ്രതിഫലമാണ് ഈ പകർച്ചവ്യാധികൾ എന്ന് നാം തിരിച്ചറിയുന്നില്ല മാലിതു കൂമ്പാരങ്ങളും,ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്തു ചെയ്യണമെന്നറിയാതെ അധികൃതരും നട്ടം തിരിയുന്നു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്ത്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തി ശുചിത്വം ,ഗൃഹ ശുചിത്വം, പരിസര ശുചിത്വം സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹൃശുചിത്വം ഇവയെല്ലാം കൂടി ചേർന്ന ആകെത്തുകയാണ് ശുചിത്വം. ആരോഗ്യമുള്ള നല്ലൊരു നാളേക്കായി ശുചിത്വമുള്ള ഒരു തലമുറയായി നാമേ വരും മാറുന്നതിനു വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.


യാബിൻ ഡാനി സജി
9 C സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം