ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ ഉഗ്രശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉഗ്രശക്തി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉഗ്രശക്തി

ഒരുമിച്ചു പോകവേ
തൊട്ടൊരുമിച്ചു പോകവേ
തോളത്തു ചാരത്തു
കൈകൾ പിണച്ചുകൊണ്ടു
ആ സ്നേഹമെന്നെന്നും
എങ്ങും മുഴങ്ങവേ
എങ്ങോ ഉയരുന്നു
മരണത്തിൻ ജീവികൾ
ദുരന്തങ്ങളൊന്നൊന്നായി
എങ്ങും പരത്തീടും
ഓഖിയുമെന്നല്ല
നിപ്പയും സുനാമിയും
പ്രളയത്തിൻ ദുരിതങ്ങൾ
ആഴത്തിൽ പിളർന്നിട്ടും
അതിജീവനത്തിൻ കരുത്തായി മാനുഷർ
എവിടെയോ മുളച്ചുകൊണ്ടങ്ങിങ്ങോ
പാറിപ്പറക്കുന്ന വിഷവിത്തുകൾ
നിന്നെ ഭരിച്ചുകൊണ്ടാട്ടി പുറത്താക്കും
ഉയിർ കൊള്ളും ഞങ്ങളിൽ ഉഗ്രശക്തി
ഉയിർ കൊള്ളും ഞങ്ങളിൽ ഉഗ്രശക്തി.......

 

കൃഷ്ണദേവ്. എ. കെ
4.A ശ്രീ നാരായണവിലാസം എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത