ഒരുമിച്ചു പോകവേ
തൊട്ടൊരുമിച്ചു പോകവേ
തോളത്തു ചാരത്തു
കൈകൾ പിണച്ചുകൊണ്ടു
ആ സ്നേഹമെന്നെന്നും
എങ്ങും മുഴങ്ങവേ
എങ്ങോ ഉയരുന്നു
മരണത്തിൻ ജീവികൾ
ദുരന്തങ്ങളൊന്നൊന്നായി
എങ്ങും പരത്തീടും
ഓഖിയുമെന്നല്ല
നിപ്പയും സുനാമിയും
പ്രളയത്തിൻ ദുരിതങ്ങൾ
ആഴത്തിൽ പിളർന്നിട്ടും
അതിജീവനത്തിൻ കരുത്തായി മാനുഷർ
എവിടെയോ മുളച്ചുകൊണ്ടങ്ങിങ്ങോ
പാറിപ്പറക്കുന്ന വിഷവിത്തുകൾ
നിന്നെ ഭരിച്ചുകൊണ്ടാട്ടി പുറത്താക്കും
ഉയിർ കൊള്ളും ഞങ്ങളിൽ ഉഗ്രശക്തി
ഉയിർ കൊള്ളും ഞങ്ങളിൽ ഉഗ്രശക്തി.......