ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ആരോഗ്യ പരിപാലനം
ആരോഗ്യ പരിപാലനം
ആരോഗ്യ പരിപാലനത്തിനു വേണ്ടി നമ്മൾ ചെയ്യേണ്ട വിവിധ പ്രവർത്തനങ്ങളെ ശുചിത്വം എന്നു പറയാം. "ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ പടരുന്നത് തടയുന്നതിനും സഹായകമാകുന്ന പ്രവർത്തനങ്ങളും സാഹചര്യങ്ങളും ആണ് ശുചിത്വം" എന്നാണ് ലോകാരോഗ്യസംഘടന (WHO) ശുചിത്വത്തെ നിർവചിക്കുന്നത്. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻെറ മുഖ്യഘടകങ്ങൾ. ശുചിത്വം കൃത്യമായി പാലിക്കാതിരുന്നാൽ പല വിധത്തിലുള്ള രോഗങ്ങൾ പിടിപെടും. .ഭക്ഷണത്തിനു മുമ്പും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുതുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസക് വെച്ചോ മുഖം മറയ്ക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക രോഗ ബധിതരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ല് തേയ്ക്കുക.പാദരക്ഷകൾ ധരിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഫാസ്റ്റ്ഫുഡും കൃത്രിമ ആഹാരങ്ങളും ഒഴിവാക്കുക. വ്യക്തിശുചിത്വം ശരിയായി പാലിക്കേണ്ടതിൻ്റെ പ്രാധാന്യം ഏറ്റവും ആവശ്യമിയ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.ഇതിൻ്റെ കാരണം ലോകം മുഴുവൻ പടർന്നുപിടിക്കുന്ന കൊവിഡ്- 19 എന്ന രോഗമാണ്. കൊറോണ വൈറസ് എന്ന സൂക്ഷ്മ ജീവിയാണ് ഇതിനു കാരണം. രോഗി തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ദ്രവകണികകളിലൂടെയാണ് രോഗാണുക്കൾ മറ്റൊരാളിലേക്ക് പകരുന്നത്. രോഗിയായ ആൾ മൂക്ക്, വായ്, കണ്ണ്, എന്നിവയിൽ തൊടുമ്പോൾ രോഗാണുക്കൾ കൈകളിലേക്ക് പടരുന്നു .ഈ രോഗി ഏതെങ്കിലും പ്രതലങ്ങളിൾ സ്പർശിച്ചിൽ രോഗാണു വ്യാപനം ഉണ്ടാകും.ഇതു തടയുന്നതിനു വേണ്ടിയാണ് മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നതിനും, കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുന്നതിനും, സാമൂഹിക അകലം പാലിക്കുന്നതിനും, യാത്ര കുറയ്ക്കുന്നതിനും, നിർദ്ദേശിച്ചിരിക്കുന്നത് .വ്യക്തിശുചിത്വം പാലിക്കുന്നത് വ്യക്തികളുടെ കടമയാണെങ്കിലും അതിൻെറ പ്രയോജനം ലഭിക്കുന്നത് മുഴുവൻ സമൂഹത്തിനാണ്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം