ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ ഓർമ്മത്താളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsanchachavadi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ ഓർമ്മത്താള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ ഓർമ്മത്താളുകൾ

ഇരുളടഞ്ഞ മിഴികളിൽ നിന്നും ഇറ്റു വീഴുന്ന കണ്ണീർതുടച്ച് അയാൾ പറയുകയാണ്.... എന്നെപ്പോലെ എത്ര ജന്മങ്ങൾ സ്വന്തം ജീവിതവും, ഉറ്റവരെയും വിട്ട് ഈ നാടിനു വേണ്ടി ഇറങ്ങിതിരിച്ചവർ. അന്ന് ആ ഒരു രാത്രി എന്റെ അച്ഛൻ മരണത്തോട് മല്ലിടുന്ന ആ നിമിഷം അതാ ഒരു ഫോൺകാൾ! അതെ ആ കാൾ ഞെട്ടിക്കുന്ന ഒരു വർത്തയുമായിട്ടായിരുന്നു ,ഉടനെ ഓഫീസിൽ എത്തണം നിരീക്ഷണത്തിൽ കഴിയുന്ന രോഗി ആശുപത്രിവിട്ടിരിക്കുന്നു ,ഉടനെ പിടികൂടണം. ഞാൻ ദയനീയമായി അച്ഛന്റെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് എന്റെ കർത്തവ്യത്തെക്കുറിച്ച് ഓർമ്മ വന്നു യൂണിഫോം അണിഞ്ഞ് പുറത്തേക്കിറങ്ങി,

അതാ ഒരു പിൻവിളി അച്ഛാ...നിഷ്കളങ്കമായ മോളുടെ വിളിക്ക് ഉത്തരം നൽകാൻ കഴിയാതെ അച്ഛനെയും പിഞ്ചുഓമനയെയും ഭാര്യയെയും തനിച്ചാക്കി നാടിനുവേണ്ടി ഞാൻ പടിയിറങ്ങി. ഞാൻ എന്റെ ത്യാഗത്തിൽ വിജയം കണ്ടു. അയാളുമായി ഹോസ്പിറ്റലിലേക്ക്. അല്പസമയതിന്നു ശേഷം ഡോക്ടർ റിസൾട്ടുമായി വന്നു. പോസിറ്റീവ് ആണെന്ന വിവരം വളരെ സങ്കടത്തോടെ അറിയിച്ചു .നിങ്ങലും ഈ നിമിഷം മുതൽ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു. ഇത് കേട്ട് ഞാൻ അമ്പരന്നു.വീടിനെ കുറിച് ഒന്ന് ചിന്തിച്ചുപോയി അപ്പോഴും മനസ്സിൽ ഒരു തിരിവെട്ടം ഒരുപാട് പേരെ ഈ രോഗം പകരാതെ രക്ഷിക്കാനായല്ലോ.

വീട്ടിലെ കാര്യങ്ങൾഎല്ലാം ഈ മഹാമാരിക്കെതിരെ പ്രവർത്തിക്കുന്നവരെ ഏൽപ്പിച്ചു.അവർ അവരുടെ കർത്തവ്യം ഭംഗിയായി നിർവഹിച്ചു.അങ്ങനെ എന്നെയും ആ മഹാമാരി കീഴടക്കി. അച്ഛനെ അവസാനമായി ഒരു നോക്ക് പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല.അന്ന് തകർന്ന എന്റെ മനസിനെ ഇപ്പോഴത്തെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആ മാലാഖകൂട്ടങ്ങൾക്കെ കഴിഞ്ഞുള്ളൂ.അവരുടെ ജീവൻ പണയവെച്ചുള്ള ത്യാഗം കാണുമ്പോൾ നമ്മൾ ചെയ്ത തൊന്നും ഒന്നുമല്ലെന്ന് തോന്നിപ്പോയി. ശുശ്രൂഷിക്കാനായി അടുത്ത് വരുന്ന നേഴ്സിന്റെ നെഞ്ചിടിപ്പു ഇപ്പൊ എനിക്ക് കേൾക്കാം. മാലാഖമാരെന്ന് വിശേഷിപ്പിക്കുന്ന ഇവരും മനുഷ്യരല്ലേ; എങ്കിലും പ്രതീക്ഷികൾ കൈവിടാതെ നാം മുന്നോട്ട്തന്നെ നീങ്ങുന്നു. തന്നെപ്പോലെ ചിലപ്പോൾ അതിലേറെ സ്വന്തം ജീവൻപോലും കരുതാതെ ഈ മഹാമാരിയെ പ്രതിരോധിക്കാനായി പ്രവർത്തിക്കുന്നവരുടെ പ്രയത്നങ്ങൾ ഒരിക്കലും ഫലപത്താകത്തിരിക്കില്ല. വരും തലമുറക്ക് പിന്നോട്ട് നോക്കുമ്പോൾ കാണാനാകും നാടിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായ ഇതുപോലെ ചിലജന്മങ്ങൾ...........

സമീഹ കെ.ടി
9A ജി എ ച്ച് എസ് അഞ്ചച്ചവടി വണ്ടൂർ മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ