ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ശോ എന്തൊരു കഷ്ടമാ ഇത് ഇങ്ങനെ ഒരു വിധി വരുമെന്ന് ഒരിക്കൽ പോലും കരുതിയതല്ല എന്ന അമ്മയുടെ സങ്കടം പറച്ചിൽ കേട്ടാണ് കുഞ്ഞി ഉണർന്നത് ഉച്ചയുറക്കം പങ്കുതിയിൽ മുറിച്ച് അവളെഴുന്നേൽ റ്റു തലതിരിച്ച് അടുക്കളയിലെക്ക് ഒരു നോട്ടം അമ്മ വല്യമ്മയോട് പരാതി പറയുകയാണ് വല്ല്യമ്മയും ആകെ വിഷമത്തിൽ തന്നെ ഇതു തന്നെയാണ് എല്ലാരുടെയും അവസ്ഥ.അച്ഛൻ ഏണിയുമായി പോകുന്നത് ജനലിലൂടെ കണ്ടപ്പോൾ തന്നെ മനസ്സിലായി ഇന്നതെത് ചക്ക കൂട്ടാൻ ആയിരിക്കമെന്ന് കാരണം ആ പറമ്പിൽ വിളഞ്ഞു നിൽക്കുന്നത് അത് മാത്രമാണ് മാവിലെ വിളഞ്ഞ മാങ്ങയെല്ലാം അച്ചാറിട്ടു ചാമ്പക്ക ഉപ്പിലിട്ടു ആ വീട്ടിൽ വിളഞ്ഞതെല്ലാം ഉപ്പിലിട്ടതും അച്ചാറുമായി. എന്തിനെന്ന് ചോദിച്ചാൽ പഞ്ഞം വന്നാൽ എന്ത് ചെയ്യും രാജ്യത്തിലെ സാമ്പത്തികം ഇടിയുകയാണ് എന്നെല്ലാം പറഞ്ഞ് അച്ഛൻ വല്ല്യ ഛനുമായി അന്തരാഷ്ട്ര വിഷയത്തിൽ ഏർപെടും ഇതെല്ലാം ഓർത്ത് ഞാൻ എന്തിന് തല പുണ്ണാക്കുന്നു എന്ന രീതിയിൽ കുഞ്ഞി നടന്ന് വരാന്തയിലെ പടി കെട്ടിൽ വന്നിരുന്നു.അവൾ ആലോചനയിൽ ആണ്ടു. പണ്ടത്തെ അവധികാലം എന്ത് രസമായിരുന്നു .ഒളിച്ചകളി മണ്ണപ്പം ചുട്ടുകളി എന്ത് രസമായിരുന്നു ഇന്നോ.അച്ഛൻ പറയുന്നത് കേട്ടു കോവിഡ് 19 എന്ന രോഗത്തെക്കുറിച്ച്. പത്രം തുറന്നാൽ അതു മാത്രം. പൂയ് എന്തായിവിടെ ഒറ്റക്കിരിക്കുന്നത് എന്ന അപ്പുറത്തെ മുസ്സാക്കയുടെ ഭാര്യ ജറീന താത്തയുടെ ചോദ്യം കേട്ടാണ് ചിന്തകളിൽ നിന്ന് ഉണർന്നത്. ഏയ് വെറുതെ .അമ്മ എവിടെ എന്ന ജറീന താത്തയുടെ ചോദ്യത്തിന് അകത്തുണ്ട് എന്ന മറുപടിയിൽ ഞാൻ ഒതുക്കി .ഇപ്പോൾ അവർ വളരെ സന്തേഷത്തിലാണ് നേരത്തെ അവരുടെ കുഞ്ഞിന് പനി ബാധിച്ചിരുന്നു എല്ലാവരും ആകെ പേടിച്ചുവിടെയും കേട്ടത് കോവിഡ് ആയിരിക്കും എന്നെല്ലാമായിരുന്നു.പക്ഷെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പിന്നെയും ഞാൻ ആലോചനയിലേക്ക് വഴുതി വീണു പ്രളയം വന്നപ്പോൾ എന്തായിരുന്നു. വീടിന്റെ പകുതിയോളം വെള്ളം കയറി. മുത്തശ്ശിയുടെ വാശിയായിരുന്നു വീട്ടിൽ നിന്ന് പോകെ ണ്ടന്ന് .ക്യാംപിൽ താമസിക്കുമ്പോഴും എന്റെ വീടിനെ ഓർത്ത് ഒരുപാട് വേദനിച്ചു .എന്നാൽ ഇതെല്ലാം തരണം ചെയ്യുകയും ചെയ്തു. കുഞ്ഞി എന്ന വിളിയിൽ ഞാൻ അങ്ങോട്ട് ഓടി അച്ഛനായിരുന്നു. അച്ഛൻ പറഞ്ഞു .വാ മോളെ നമുക്ക് കാടെല്ലാം വെട്ടി തെളിക്കാം വീടിന് പിന്നിലെ പൊന്ത കാടായിരുന്നു അത്. വേണ്ടച്ഛാ പിന്നെ ചെയ്യാം എന്ന പറച്ചിലിൽ അമ്മ ഇടയ്ക്ക് കയറി. മോളെ രോഗങ്ങളാ നമുക്ക് ചുറ്റും. ചുറ്റുപാടുകളിൽ നിന്നും രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. നീ ഓർക്കുന്നില്ലെ പ്രളയം കഴിഞ്ഞ് വീട്ടിലെക്ക് തിരിച്ചെത്തിയപ്പോൾ ചെയ്തത്. ഞാൻ ഓർക്കുന്നു.' പ്രളയം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടാകെ ചെളിയിൽ കുതിർന്നിരുന്നു. ആദ്യം തളർന്നെക്കിലും പിന്നീട് എല്ലാവരും കൂടി വീട് കഴുകി വിർത്തിയാക്കി. അങ്ങനെ എന്റെ വീട് വീണ്ടും സുന്ദരനായി. അമ്മേ, എന്തിനു വേണ്ടിയാണ് ഈ പരിസരമെല്ലാം ശുചിയാക്കുന്നത് ? അമ്മ: മോളെ നാം പരിസരം ശുചിയാക്കിയാലെ രോഗത്തെ തടയുവാൻ സാധിക്കൂ. ഒരു വൃത്തിയായ അന്തരീക്ഷം മാത്രമെ ആരോഗ്യമുള്ള പൗരനെ സൃഷ്ടിക്കൂ. പരിസരം മാത്രമല്ല നാം വ്യക്തി ശുചിത്വവും ഉറപ്പുവരുത്തണം. കൈകൾ കഴുക്കുകയും പഴങ്ങൾ പച്ചക്കറികൾ എന്നിവയെല്ലാം നല്ല പോലെ കഴുകി ഭക്ഷ്യക്കുകയും വേണം. ഈ കോവിഡ് കാലത്ത് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുകയും .മറ്റൊരാളിൽ നിന്നും രോഗം പകരാതിരിക്കാൻ മാസ്ക് ധരിക്കുകയും ചെയ്യണം. ഈ സമയം ഒരു ആംബുലൻസ് അതുവഴി കടന്നു പോയി. അമ്മയെ കെട്ടിപിടിച്ച് ഞാൻ ചോദിച്ചു ,എന്നാണമ്മേ ഇതിനൊരു അവസാനം.കേരളമല്ലെ മോളെ പ്രളയത്തെ അതിജീവിച്ച നമ്മൾ കോവിഡിനെയും അതിജീവിക്കും.ഉറപ്പ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ