ഗവ. എൽ. പി. എസ്സ്.തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/മന്ത്രി മാഷിനൊപ്പം കുറച്ചു നേരം
മന്ത്രി മാഷിനൊപ്പം കുറച്ചു നേരം
2020 ജനുവരി 22 അന്നൊരു ബുധനാഴ്ചയായിരുന്നു. അതെ, 2020 ജനുവരി 22. ബുധൻ. നമ്മളുടെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്തി പ്രഫസർ സി രവീന്ദ്രൻ മാഷിനെ കാണാനായ ദിനം. ഓർമയിൽ മധുരം കിനിയുന്ന ഈ ദിവസം ഞാൻ എങ്ങനെയാണ് മറക്കുക. വായനയും വായന കുറിപ്പ് എഴുതുന്നതും ശീലമാക്കിയ എനിക്കു വലിയ ആഗ്രഹമായിരുന്നു.എന്റെ ബുക്ക് ഒന്ന് മന്ത്രി മാഷിനെ കാണിക്കണമെന്ന്. അധ്യാപകർ ഞങ്ങൾക്ക് നൽകുന്ന കരുതലും പ്രോത്സാഹനവുമൊക്കെ മാഷിനോട് പറയണമെന്ന്. ആഗ്രഹം സാധിച്ചു. മന്ത്രി മാഷിന് അടുത്ത് എത്തിയപ്പോൾ മാഷ് എന്നെ ചേർത്തു പിടിച്ചു തലോടി. എന്റെ വായന കുറിപ്പ് ബുക്ക് മറിച്ചു നോക്കി. ആ മുഖത്ത് വിടർന്ന പുഞ്ചിരി എനിക്ക് ആത്മവിശ്വാസവും സന്തോഷവും പകർന്നു. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ 'സൈറ 'എന്ന കഥാപുസ്തകം മറിച്ചുനോക്കി. ഒന്നാം ക്ലാസ്സുകാരിയായ ശിവന്യയാണ് അതിന് ചിത്രങ്ങൾ വരച്ചത് എന്നറിഞ്ഞപ്പോൾ മാഷിന് കൗതുകമായി. ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാർക്കു എല്ലാപേർക്കും ഹോം ലൈബ്രറി ഉണ്ട് എന്ന കാര്യം ഞാൻ വലിയ അഭിമാനത്തോടെയാണ് പറഞ്ഞത്. അവിടെ എത്തിയ ദേശാഭിമാനി റിപ്പോർട്ടർ ആയ അനുശ്രീ ചേച്ചി എന്നെ ദേശാഭിമാനി ഓഫീസിലേക്ക് കൂട്ടികൊണ്ട് പോയി കൈ നിറയെ പുസ്തകങ്ങൾ തന്നത് മറക്കാൻ കഴിയില്ല. തിരികെ വരുമ്പോൾ ഡി സി ബുക്സ് ൽ കയറി ഒത്തിരി പുസ്തകങ്ങൾ സ്വന്തമാക്കി. ജയശ്രീ ടീച്ചറും ഷമീന ടീച്ചറും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് സാറും അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. ഒരു കുടയും കുഞ്ഞു പെങ്ങളും കേശവന്റെ വിലാപങ്ങളും ടോട്ടോച്ചാനും അങ്ങനെ ഒരുപാട് പുസ്തകങ്ങൾ സ്വന്തമാക്കി. ഇപ്പോൾ എന്റെ ലൈബ്രറിയിൽ ഒരുപാട് പേര് പുസ്തകങ്ങൾ എടുക്കാൻ എത്തുന്നു.. എല്ലാപേരും വായിക്കട്ടെ... തോട്ടയ്ക്കാട് ഗ്രാമം വായന ഗ്രാമമായി മാറണം. അതാണ് എന്റെയും എന്റെ ടീച്ചർമാരുടെയും ആഗ്രഹം...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ഡയറിക്കുറുപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ഡയറിക്കുറുപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ഡയറിക്കുറുപ്പ്കൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ