ഗവ.എച്ച്എസ്എസ് വൈത്തിരി/അക്ഷരവൃക്ഷം/കാലം സമ്മാനിച്ച തടവറ

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15026 (സംവാദം | സംഭാവനകൾ) (KADHA)
കാലം സമ്മാനിച്ച തടവറ

മുറ്റത്തെ ചെടിതണ്ടിൽ എപ്പോഴോ പാറിവന്ന് വിശ്രമിക്കുന്നുണ്ടൊരു അപ്പൂപ്പൻ താടി .വല്ലപ്പോഴും കാറ്റ് നിലക്കുന്ന നേരമാണ് അപ്പുപ്പൻ താടിക്കൊരു തടവറ ലോകം രൂപപ്പെടുന്നത് .ആ തടവറ ലോകത്താണ് ഇന്നു നാം നിലകൊള്ളുന്നത് .കൊറോണ എന്ന കൊച്ചു വൈറസ് നമുക്ക് തന്ന സമ്മാനം . ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ച്ചത് .കഴിഞ്ഞ ൭൦ വര്ഷങ്ങളായി ,കൊറോണവൈറസ് ഏലി ,പട്ടി ,പൂച്ച ,ടർക്കി ,കുതിര ,പന്നി ,കന്നു കാലികൾ ഇവയെ ബാധിക്കാമെന്നു ശാസ്ത്രഞ്ജർ കണ്ടെത്തി .വ്യക്തി ശുചിത്വവും ജാഗ്രതയുമാണ് ഇതു തടയാനാവശ്യം . ഇന്നു നാമെല്ലാം സ്വന്തം വീടിന്റെ സുരക്ഷിത ചിറകിനടിയിലാണ് .പുറത്തേക്കെങ്ങും പോകാതെ വീട്ടിനുള്ളിൽ തന്നെ കഴിയുന്ന നമുക്ക് ചുറ്റുമുള്ള ഭക്ഷണങ്ങളെല്ലാം പ്രിയമായി തുടങ്ങിയിരിക്കുന്നു .നാടൻ ഭക്ഷണങ്ങൾക്കും രുചിയുണ്ടെന്നു നാം സ്വയം പഠിച്ചെടുക്കയാണിപ്പോൾ .ഇതിലൂടെ നാം പഠിച്ചെടുക്കേണ്ട പാഠങ്ങൾ ഉൾക്കൊള്ളുകയും അവ മറന്നു പോവാതെ സൂക്ഷിക്കുകയും ചെയ്യാം.ഭയമല്ല,ജാഗ്രതയാണ് വേണ്ടത് .

അമൻ അഹമ്മദ് ടി . വി
3A ജി .എച്ഛ് .എസ് .എസ് വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ