എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/ഭാരമില്ലാതെ പരിസ്ഥിതി
{BoxTop1 | തലക്കെട്ട്= ഭാരമില്ലാതെ പരിസ്ഥിതി | color= 2 }}
"ഇനിയും മരിക്കാത്ത ഭൂമി നിൻ ആസന്നമൃതിയിൽ നിനക്കാത്മശാന്തി "
"ഇതു നിൻ്റെയെൻ്റെയും ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേക്കുറിച്ച ഗീതം " ഒ.എൻ.വി കുറുപ്പ് പ്രശസ്ത കവിയായ ഒ . എൻ. വി. കുറുപ്പെഴുതിയ കവിതയുടെ ശകല ഭാഗമാണ് ഇവിടെ തന്നിട്ടുള്ളത് . ഈ കവിത ചൊല്ലിനോക്കുമ്പോൾ തന്നെ മനസ്സിലാകുo , എന്താണ് കാരണം . കവി പ്രകൃതിയ്ക്ക് ആത്മശാന്തി നേരുകയാണ് . അതിനർഥം പ്രകൃതി മരിക്കാൻ പോവുകയാണ് .അതും മനുഷ്യൻ്റെ ആക്രമണം കാരണം . അതു കൊണ്ട് പ്രകൃതി മരിക്കാൻ പോവുകയാണ് . അപ്പോൾ മരിക്കുന്നതിനു മുമ്പ് പ്രകൃതിക്കു ആത്മശാന്തി നേരുകയാണ് കവി.പ്രളയം വന്നു, 'മഹാമാരി' . കേരളമെല്ലാം മുങ്ങി. എന്നിട്ടും കേരളത്തിലെ മനുഷ്യർ പഠിക്കുന്നുണ്ടോ ? പ്രകൃതിയിലെ മരങ്ങളെല്ലാം മുറിച്ചു. അതു കൊണ്ട് മണ്ണൊലിപ്പ് തടയാനൊന്നും പറ്റില്ല. ഈ കൊറോണക്കാലത്ത് പ്രകൃതിക്ക് ഒരു ഭാരവുമില്ല. കാരണം , പണ്ടെല്ലാം മരം മുറിച്ചു , ഫ്ലാറ്റുകൾ കെട്ടിപ്പൊക്കി , കുന്നിടിച്ച് താഴ്ത്തി , ശബ്ദമലിനീകരണം പിന്നെ വായു മലിനീകരണം എന്നിവ പ്രകൃതിയ്ക്കു മേൽ പ്രവർത്തിക്കുകയായിരുന്നു .ഇപ്പോഴതെല്ലാം ഉണ്ടോ? കാരണം, അതിനു പറ്റില്ല. പറ്റണമെങ്കിൽ പുറത്തിറങ്ങണം . അപ്പോൾ ഈ പറഞ്ഞ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാൻ പറ്റില്ല. ഇനിയും നമ്മൾ ഒരു കാര്യം പഠിക്കേണ്ടതുണ്ട് 'പരിസ്ഥിതിയില്ലേൽ നമ്മളില്ല , നമുക്കാണ് പരിസ്ഥിതിയെ സംരക്ഷിക്കേണ്ട കടമ ' .
ശിഖ.കെ
|
5C എ.യു.പി.എസ്.എറിയാട് വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ