വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്രകൃതി അനുഭവിക്കുന്ന ദുരന്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി അനുഭവിക്കുന്ന ദുരന്തങ്ങൾ
പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ സ്നേഹിക്കുന്നതു പോലെ പ്രകൃതിയെ നമ്മൾ സ്നേഹിക്കണം. മനുഷ്യന്റെ പ്രവർത്തികൾ പ്രകൃതിക്ക് ഒരു വിധത്തിലും നാശം വിതയ്ക്കുന്നത് ആകരുത്.പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ആണ് ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നത്. വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. നമ്മുടെ നാടിന്റെ പുരോഗതിക്ക് വികസനം അനിവാര്യമാണ്.പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. സകല ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ്. കാടിന്റെ അവകാശികൾ സസ്യ മൃഗാദികൾ ആണ് .


പ്രകൃതി നേരിടുന്ന മറ്റൊരു വിപത്താണ് മലിനീകരണം. പ്രകൃതിയുടെ സമ്പത്തായ പുഴകളും നദികളും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മനുഷ്യന് ആവശ്യമായ ജലം ആ നദികളിൽ നിന്നായിരുന്നു ലഭിച്ചിരുന്നത് .ഇപ്പോൾ നദികൾ ഫാക്ടറികളിൽ നിന്നുള്ള മാലിന്യം കൊണ്ട് മാലിന്യം പുഴകളായി മാറുകയാണ്. നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെയധികം പങ്കുണ്ട്. പരിസ്ഥിതി ശുചിത്വത്തെ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് വ്യക്തി ശുചിത്വം. ലോകം വലിയൊരു യുദ്ധ മുഖത്താണ്. COVID-19 വൈറസ് നമ്മെ അത്ര മാത്രം പിടിച്ചു ലച്ചിരിക്കുന്നു. കൊറോണ എന്ന മഹാമാരിയെ നേരിടാൻ വ്യക്തി ശുചിത്വം അനിവാര്യമാണ്. സമ്പർക്കം മൂലം ഇത് പകരാൻ വളരെ അധികം സാധ്യതയുണ്ട്. അതിനാൽ യാത്രകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കുക.കണ്ണിലും മൂക്കിലും വായിലും കൈകൊണ്ട് പരമാവധി തൊടാതെ ശ്രദ്ധിക്കുക. ആശങ്ക വേണ്ട ജാഗ്രത മതി. നമുക്ക് ഈ മഹാമാരിയെ ഒന്നിച്ച് തുരത്താൻ കഴിയും.

Geethu J
6 L വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം