വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/അക്ഷരവൃക്ഷം/അമ്മയെ ദ്രോഹിക്കല്ലേ.....

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയെ ദ്രോഹിക്കല്ലേ.....

പ്രകൃതി അമ്മയാണ്. അമ്മയെ ദ്രോഹിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും.ഭൂമിയെ നല്ല രീതിയിൽ സംരക്ഷിക്കേണ്ട ചുമതല നമ്മൾക്കാണ്.അതിനെ സുന്ദരമായി നിലനിർത്തുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നഗരങ്ങളെല്ലാം പൊടിപടലങ്ങളാൽ നിറയുകയാണ്.കൂടുതൽ ആൾക്കാർ നഗരവാസം തുടങ്ങിയതിനാൽ കുടിവെള്ളത്തിനും, ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു.അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു.ലോകത്തെതന്നെ വിഴു‍‍ങ്ങാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. വികസനം അനിവാര്യമാണ്.പക്ഷെ ഈ വികസനം കൊണ്ട് നാം പലപ്പോഴും പരിസ്ഥിതിയെ ദോഷകരമാക്കുന്നു.മനുഷ്യൻ ചെയ്യുന്ന അശാസ്ത്രീയമായ പ്രവൃത്തി കൊണ്ട് നമ്മുടെ പരിസ്ഥിതി മലിനമാവുകയാണ് . അതോടൊപ്പം ഭൂമിയുടെ നിലനിൽപ്പ് അപകടത്തിലേക്ക് പോവുകയാണ്.ഭൂമിയിൽ തീകാളുന്നതിനേക്കാൾ ചൂടനുഭവപ്പെടുന്നു, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ , ജലക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ വർദ്ധന മൂലമാണ് ചൂട് അനുഭവപ്പെടുന്നത്.അതിന്റെ ഏറ്റവും വലിയ ഉത്തരവാദി നാം തന്നെയാണ്.അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെയും ഓക്സിജനെയും നിയന്ത്രിക്കുന്നത് നമ്മുടെ ഭൂമിയുടെ സമ്പത്തായ മരങ്ങളാണ്.ആ മരങ്ങളെ നാം ഇല്ലാതാക്കുന്നു.ഈ മരങ്ങളുടെ നശീകരണം മൂലം ആഗോളതാപനം ഉണ്ടാകും.മരങ്ങളില്ലാത്തതു കൊണ്ട് തന്നെ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വരും.അതിൽ ഉരുൾപൊട്ടലും , മണ്ണൊലിപ്പും ഉണ്ടാകുന്നത് മൂലം മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടും.വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. വനനശീകരണം മൂലം ധാരാളം ജീവജാലങ്ങളുടെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു.

ഭൂമിയിൽ ധാരാളമായി കാണപ്പെടുന്നത് ജലമാണെങ്കിലും അതിൽ കൂടുതൽ ശതമാനവും ഉപ്പുവെള്ളമാണ് . പരിമിതമായ ശുദ്ധജലത്തെ നാം തന്നെയാണ് ഇല്ലാതാക്കുന്നത്.സമുദ്രങ്ങളിലും നദിയിലുമൊക്കെ നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ മൂലം മലിനമാവുകയാണ് ജലവും ജലജീവികളും. അന്തരീക്ഷത്തിൽ 70 മുതൽ 80 ശതമാനം വരെയുള്ള ഓക്സിജൻ ലഭിക്കുന്നത് സമുദ്രങ്ങളിലുള്ള ആൽഗെ പോലുള്ള ജലസസ്യങ്ങൾ മൂലമാണെന്ന് ഓർക്കുക..

ജല മലിനീകരണം, വനനശീകരണം, ആഗോളതാപനം തുടങ്ങിയവ കൊണ്ടുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം പലരീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ രോഗങ്ങൾ കൂടുകയാണ്. ലോകത്തെ തന്നെ വിഴുങ്ങാൻ കഴിയുന്ന മാരകമായ രോഗങ്ങൾ പടർന്നു പിടിക്കുന്നു.ഇപ്പോൾ തന്നെ ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന വൈറസ്.. വ്യക്തി ശുചിത്വവും, പരിസരശുചിത്വവും കൊ‍ണ്ട് മാത്രമേ വൈറസിനെ തുരത്താൻ കഴിയൂ.... അതുകൊണ്ട് തന്നെ നാം ഇപ്പോൾ പരിസ്ഥിതിയെ ശുചീകരിക്കുകയാണ് . പ്രളയം വന്നിട്ടും നാം പഠിച്ചില്ല,അമ്മയെ ദ്രോഹിക്കരുതെന്ന്.അതുകൊണ്ട് തന്നെ വീണ്ടും ഇതാ കോവിഡ് 19 എന്ന് പേരുള്ള ഒരു മഹാമാരി വന്ന് നമ്മുടെ ജീവനെടുക്കുന്നു.ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്.അതുകൊണ്ട് തന്നെ പരിസ്ഥിതിയെ സംരക്ഷിക്കണം, സംരക്ഷണ ചുമതല നമുക്കുള്ളതാണ്..

അമ്മയെ ദ്രോഹിക്കാതെ സ്നേഹിക്കൂ..

ഫാത്തിമ നിയാസ്
9 A വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം