ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളെയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെയ്ക്കായ്


 കോവിഡ് 19 എന്നൊരു മഹാമാരിതൻ
കാലത്തിതാ നമ്മൾ എത്തിനിൽക്കെ
ഇന്നോളം കണ്ടില്ല കേട്ടില്ല ആരുമേ
ഇതുപോലുള്ളൊരാം മഹാമാരിയെ
പരിഭ്രാന്തിവേണ്ട പടർന്നുപിടിയ്ക്കില്ല
ഇന്നു നാം വേറിട്ടു നിൽക്കുന്നതായാൽ
അകലം പാലിക്കേണം എന്തിനെ
ന്നോർക്കുക നാളെ നാം ഒന്നിച്ചു
നിന്നീടുവാൻ

നാളെ കളിക്കേണം കഥകൾ പറയേണം
കൂട്ടുകാരൊത്ത് ഉല്ലസിച്ചീടണം
അതിനായ് നമുക്കിന്ന് ജാഗ്രത വേണ്ടയോ
കൈകൾ കഴുകുക, മാസ്ക് ധരിക്കുക
നല്ലൊരു നാളിൻ വരവേല്പിനായ്
ലോകമെമ്പാടും ശാന്തിലഭിയ്ക്കുവാൻ
പ്രാർഥിയ്ക്കാം ഏവർക്കും നാഥനോടായ്
 

മുഹമ്മദ് സിദാൻ സേട്ട്
ഒന്ന് എ ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത