മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചുത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം

കുട്ടുകാരെ പണ്ട് നമ്മുടെ എത്രമാത്രം ഭാഗിയുള്ളതായിരുന്നു .മലകളുണ് കുന്നുകളും അരുവികളും പച്ചവിരിച്ച പാടങ്ങളും മരങ്ങളുംവള്ളിപ്പടർപ്പുകളുമൊക്കെ ചേർന്ന് മനോഹരമായിരുന്നു .മരങ്ങളിൽ നിൻ കൊച്ചു കൊച്ചു കിളികളുടെയും അണ്ണാറക്കണ്ണന്റെയും ശബ്ദങ്ങൾ മഞ്ചുവട്ടിൽ വിശ്രമിക്കുന്ന കുട്ടികൾ പാടങ്ങളിൽ കർഷകർ കാളകളെ ഒഴുക്കുന്ന അരുവികൾ ,ഇളം കാറ്റിലാടുന്ന മരച്ചില്ലകൾ എല്ലാം കൊണ്ട് വളരെ മനോഹരമായ കാഴ്ച .എന്നാൽ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു .കുന്നുകളും പുൽമേടുകളും എല്ലാം അവൂർവ്വ കാഴ്ചകളായി മാറിയിരിക്കുന്നു നെൽപ്പാടങ്ങൾ പോലും കാണാനില്ല വൃക്ഷങ്ങൾക് പകരം ഉയർന്നു നിൽക്കുന്ന ബഹു നിലകെട്ടിടങ്ങൾ മാത്രമേ എങ്ങും കാണാനുള്ളൂ .ചെമ്മൺപാതകൾക്കും കാളവണ്ടികൾക്കും സൈക്കിളിനും പകരം ടാർറോഡുകളും ചീറിപായുന്ന മോട്ടോർ വാഹനങ്ങളും ഇടം പിടിച്ചു ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും വാഹനങ്ങളിൽ പുറംതള്ളുന്ന പുക നമ്മുടെ അന്തരീക്ഷത്തെ ആകെ മലിനമാക്കി .പുഴകളിൽ മാലിന്യങ്ങൾ വലിച്ചെറിയുവാനുള്ള ഇടമായി .വീടുകളിൽ നിന്നും മറ്റു വ്യവസായ സ്ഥാപനങ്ങളിൽ പുറം തള്ളുന്ന മാലിന്യങ്ങളാൽ നമ്മുടെ നാട് ആകെ മലിനമായി .ഫാക്ടറിയിൽ നിന്നും പുറം തള്ളുന്ന വിഷവാതങ്ങൾ ശ്വസിച്ചും കിടനാശിനിക്കലും രാസവളങ്ങളും ഉപയോഗിച്ച ഭക്ഷ്യവസ്തുക്കൾ കഴിച്ചും ജനങ്ങൾ രോഗിയായി .ജനിക്കുന മുന്നേ കുഞ്ഞുങ്ങൾ രോഗികളാകുന്നു .രോഗപ്രതിരോധശേഷി കുറഞ്ഞ ഒരു സമൂഹമാണ് ഇന്നത്തേത് .ഈ ഒരു അവസ്ഥയിൽനിന്നും നാം ശീലമാകേണ്ട ഒരേഒരു കാര്യം ശുചിത്വം പാലിക്കുക എന്നതാണ് .നമ്മുടെ വെട്ടുകളിലെ മാലിന്യങ്ങ വലിച്ചെറിയാതെ ഒരിടത് സംസ്കരിക്കണം .കഴിയുന്നതും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക .മരങ്ങൾ നട്ടുപിടിപ്പിക്കുക .ഇതുവഴി മണ്ണിന്റെ ഫലപൂയിഷ്ടിത കൂട്ടാനും മണ്ണൊലിപ്പ് തടയാനും കഴിയും .കഴിയുന്നതും പാക്കറ്റുകളിൽ കിട്ടുന്ന ഭക്ഷണപദാര്ത്ഥങ്ങൾ ഒഴിവാക്കി നമ്മുക്കവശ്യമായവ നമ്മുടെ വീട്ടിൽ തന്നെ ഉത്പത്തിക്കുകയാണ് ശ്രമിക്കുക ഇത് വഴി നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുവാൻ കഴിയും .

ഋതു വി
4 മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം