ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/ പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരശുചിത്വം

നമ്മുടെ പരിസരം മനുഷ്യർക്കു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും അത്യാവശ്യമാണ്. പരിസരം മലിനമാക്കാനോ നശിപ്പിക്കാനോ നമുക്ക് അവകാശമില്ല. വായു, ജലം, മണ്ണ് ഇവ മൂന്നും പ്രകൃതിയുടെ വരദാനമാണ്.വിവേകബുദ്ധിയുള്ള മനുഷ്യരുടെ കടമയാണ് പ്രകൃതി സംരക്ഷണം.പ്ലാസ്റ്റിക്കിന്റെ ദുരുപയോഗവും അതിനെ കത്തിക്കലും. മനുഷ്യരെ മാത്രമല്ല പ്രകൃതിയെയും നശിപ്പിക്കുന്നതാണ്.

പരിസരമലിനീകരണം നമ്മുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നു.ഡെങ്കിപ്പനി പോലുള്ള രോഗങ്ങളെ ചെറുക്കാൻ പരിസര ശുചീകരണം അത്യാവശ്യമാണ്. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ട് വായു, ജലം, മണ്ണ് ഇവ മൂന്നിനെയും നമുക്ക് സംരക്ഷിക്കാം. മരങ്ങൾ പ്രകൃതിയുടെ വരദാനമാണ്.ആ മരങ്ങളെ ഒരിക്കലും മനുഷ്യരായ നാം വെട്ടിനശിപ്പിക്കരുത്. മരങ്ങൾ വെച്ചു പിടിപ്പിക്കാൻ എല്ലാം മനുഷ്യരും മുൻകൈയെടുക്കേണ്ടതാണ്.

നാം നമ്മുടെ വീടിന്റെ പരിസരം മാത്രമല്ലസ്കൂളിന്റെയും മറ്റു പൊതു സ്ഥലങ്ങളുടെയും പരിസരം കൂടി വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കണം. ചപ്പുചവറുകളും മറ്റും പൊതു സ്ഥലങ്ങളിൽ വലിച്ചെറിയാൻ ആരെയും അനുവദിക്കരുത്. പരിസര ശുചീകരണത്തെക്കുറിച്ച് വിദ്യാർത്ഥികളായ നാം മറ്റുള്ളവരെക്കൂടി ബോധിപ്പിക്കണം.എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ശ്രമിച്ചാലേ പരിസരമലിനീകരണമെന്ന മഹാവിപത്തിൽ നിന്ന് എല്ലാവർക്കും രക്ഷപ്പെടാൻ കഴിയൂ.

പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. പരിസരശുചീകരണത്തിലൂടെ മാത്രമേ നമുക്ക് മറ്റു രോഗങ്ങളിൽ നിന്ന് മുക്തരാകാൻ കഴിയൂ. അതുകൊണ്ട് നാം എല്ലാവരും പരിസരം വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ നാടിന്റെ നല്ല ഭാവിക്കു വേണ്ടിനമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് പരിസര സംരക്ഷണം നടപ്പിലാക്കാം.

ആമിന
III A ജി.എൽ.പി.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം