ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ/അക്ഷരവൃക്ഷം/നാളെയുടെ നന്മക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളെയുടെ നന്മക്കായ്

നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്  ഒരു നിർണായക ഘട്ടത്തിലടെയാണ്.കൊറോണ വൈറസ് എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുകയാണ് .ഈ വൈറസിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുകയാണ് ലോകം മുഴുവനും.അതുപോലെ തന്നെ ഇനിയും ഇതുപോലെയുള്ള വൈറസുകളെയും  മഹാമാരികളെയും നമുക്ക് നേരിടേണ്ടി വരുമെന്നത് ഒരു സംശയവുമില്ലാതെ പറയാൻ  പറ്റുന്നതാണ്.അതുകൊണ്ടു തന്നെ നമ്മൾ ഇനിയുള്ള കാലം ജാഗ്രതരായിരിക്കേണ്ടത് ആവശ്യമാണ്.അതിനായി നമ്മൾ കുറച്ച് മുൻകരുതലുകളും എടുക്കണം.ഇതിനൊക്കെ പുറമേ നമുക്ക് വേണ്ടത് ഭയമല്ല,ജാഗ്രതയാണ്.      

ആദ്യമായി നമ്മൾ ചെയ്യേണ്ടത് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക.പരിസ്ഥിതി നമ്മിൽ പെട്ട ഒന്നുതന്നെയാണ്.അതുകൊണ്ട് തന്നെ നമ്മൾ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കുക.മലിനമായ വായു നമുക്ക് ശുദ്ധവായു ആക്കി തരുന്നതെല്ലാം വൃക്ഷങ്ങളും ചെടികളുമൊക്കെയാണ്.ഇപ്പോൾ നമ്മൾ കണ്ടതാണ് ഓസോൺ പാളികളിലെ വിള്ളലുകൾ അടഞ്ഞത്,അതെങ്ങനെ സംഭവിച്ചു സംഭവിച്ചു എന്ന് ചോദിച്ചാൽ പ്രകൃതിയിലേക്കുള്ള മനുഷ്യൻറെ കൈകടത്തൽ കുറഞ്ഞതു കൊണ്ടാണ്.മലിനമായ ഡൽഹിയിലെ വായു ഇപ്പോൾ ശുദ്ധവായു ആയിരിക്കുന്നു.മനുഷ്യർ പുറത്തിറങ്ങാതിരുന്നപ്പോൾ വാഹനങ്ങളും ഫാക്ടറികളും കുറഞ്ഞു.ശുദ്ധവായു ധാരാളമായി.അതുകൊണ്ട് മനുഷ്യർ പരിസ്ഥിതിയിലേക്ക് കൈകടത്താരിക്കുക.പരിസ്ഥിതിയെ സംരക്ഷിക്കാൻ ശ്രമിക്കുക.ചെടികൾ നട്ടു പിടിപ്പിക്കുക.നമുക്ക് നമുക്ക് അനുഗ്രഹമായി തന്ന ഈ പരിസ്ഥിതിയെ അനുഗ്രഹമായി തന്ന ഈ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കുക.

       

അതുപോലെ എപ്പോഴും നമുക്ക് ആവശ്യമുള്ള കാര്യമാണ് ശുചിത്വം.അടിയന്തര സാഹചര്യങ്ങൾ വരുമ്പോൾമാത്രമല്ല എപ്പോഴും ശുദ്ധിയായിരിക്കുക.പുറത്തു നിന്ന് വീട്ടിലേക്ക് വരുമ്പോഴും പുറത്തേക്ക് പോകുമ്പോഴും കൈകൾ കഴുകുക.പറ്റുമെങ്കിൽ കുളിക്കാൻ തന്നെ ശ്രമിക്കുക.ദിവസം രണ്ടുനേരം കുളിക്കുക.ഇതുപോലെയുള്ള പല കാര്യങ്ങൾ ചെയ്താൽ നമുക്ക് ശുദ്ധിയുള്ളവരാവാം.ശുചിത്വത്തിൽ തന്നെ വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവുമുണ്ട്.വ്യക്തി ശുചിത്വം എന്ന് പറയുമ്പോൾ നമ്മൾ ഓരോ വ്യക്തിയും ശുദ്ധിയുള്ളവർ ആയിരുന്നാൽ മതി.അതുപോലെ നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.ഇത് വ്യക്തി ശുചിത്വത്തിൽ പെട്ടതാണ്.പക്ഷേ ഇത് നമ്മൾ പൊതുസ്ഥലത്ത് ആണ് ചെയ്യുന്നതെങ്കിൽ ഇതിനെ സാമൂഹ്യ ശുചിത്വമാക്കി മാറ്റാം.പിന്നെ പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.വ്യക്തി ശുചിത്വത്തിനും സാമൂഹ്യ ശുചിത്വത്തിനും ഒപ്പം നമ്മൾ പരിസരശുചിത്വവും കൈവരിക്കണം.നമ്മൾ ജീവിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് എല്ലാ മാരക വൈറസുകളോടും പോരാടാം.

   

അടുത്തതായി നമുക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു കാര്യമാണ് രോഗപ്രതിരോധം.അത് നമ്മൾ കുട്ടിക്കാലം മുതൽക്കേ ഉണ്ടാക്കി എടുക്കേണ്ട ഒന്നാണ്.അത് നമ്മുടെ ജീവിത ശൈലിയും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിയൊക്കെ അടിസ്ഥാനമാക്കിയുള്ളതാണ്.നമുക്ക് രോഗപ്രതിരോധത്തെ വികസിപ്പിച്ചെടുക്കാവുന്നതാണ്.രോഗപ്രതിരോധത്തെ അധികരിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക.അതിൽ പെട്ടതാണ് ചീര,ബദാം,ഇഞ്ചി,തൈര് എന്നിവയൊക്കെ.പിന്നെ നിത്യവും വ്യായാമം ചെയ്യുക.നമ്മുടെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.ഇതൊക്കെ ചെയ്താൽ നമുക്ക് പ്രതിരോധശേഷി വളർത്തിയെടുക്കാം.

       

ഈ കാര്യങ്ങളൊക്കെ കണക്കിലെടുത്ത് നമുക്ക് മുന്നോട്ടു ജീവിക്കാം.ശുചിത്വത്തിലൂടയും രോഗപ്രതിരോധത്തിലൂടെയും നമുക്ക് ഇനിയും അതിജീവിക്കാം.പ്രളയത്തെയും നിപ്പയെയും  അതിജീവിച്ചത് പോലെ കൊറോണാ വൈറസിനെയും നമുക്ക് അതിജീവിക്കാം.നമുക്ക് ഒന്നായി മാറാം.ലോകത്തെ രക്ഷിക്കാം അതിജീവിക്കാം.കൊറോണയുടെ ചങ്ങല നമുക്ക് മുറിക്കാം.നല്ലൊരു നാളെക്കായി പ്രാർത്ഥിക്കാം.

നാദിയ
9 A ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ