എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം/ അഹങ്കാരം ആപത്ത്
അഹങ്കാരം ആപത്ത്
അങ്ങകലെ കുന്നിൻ ചരിവിൽ ഒരു ഗ്രാമത്തിൽ ഒരു പുഴയുണ്ടായിരുന്നു. തെങ്ങിൻതോപ്പുകളും കവുങ്ങുകളും മാവും പ്ലാവും കൊണ്ട്ആ ഗ്രാമം മനോഹരമായിരുന്നു. കളകളം പാടി ഒഴുകുന്ന നദിയിൽ കുട്ടികൾ തുള്ളിച്ചാടി കളിക്കുമായിരുന്നു. ചെറു മീനുകളും പോക്രോം പോക്രോം വിളിക്കുന്ന തവളകളും ഒക്കെ ചാടി രസിച്ചു. ഈ നദിക്കരയിൽ 2 മാവ് മരങ്ങൾ ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ എല്ലാ കുട്ടികളും മരച്ചുവട്ടിൽ കളിച്ച് രസിക്കും ആയിരുന്നു. അങ്ങനെയിരിക്കെ വലിയ മാവു മരം പൂത്തുലഞ്ഞു. കുട്ടികൾക്ക് സന്തോഷമായി. കുറച്ചു ദിവസത്തിനകം മാങ്ങകൾ എല്ലാം പഴുത്തു. കുട്ടികൾ മാവിൻചുവട്ടിൽ ഒരുമിച്ചുകൂടി. മാവ് മരത്തിനോട് മാമ്പഴം തരാൻ ആവശ്യപ്പെട്ടു. വലിയ മാവ് കൊമ്പുകുലുക്കികുലുക്കി സമ്മതിച്ചു. ഇത് കണ്ട് ചെറിയ മാവ് സങ്കടപ്പെട്ടു ചെറിയ മാവ് മരത്തിന്റെ സങ്കടം കണ്ട് വലിയ മാവ് അഹങ്കാരത്തോടെ കൊമ്പുകൾ കുലുക്കി സമ്മതം മൂളി. ആ ഗ്രാമത്തിലെ കുട്ടികൾ പോലും ചെറിയമാവ് മരത്തെ ശ്രദ്ധിക്കാത്തത് ദിൽ വിഷമം തോന്നി . അങ്ങനെയിരിക്കെ കാറും കോളും വന്നു മഴയും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായി. ആ ഗ്രാമത്തെ വല്ലാതെ ഉലച്ചു. മാവു മരം നോക്കിയപ്പോൾ ആളുകൾ വീട്ടിൽ നിന്നും ഇറങ്ങി ഓടുന്നു. കോപിച്ചു പതിവില്ലാതെ പ്രകൃതി കോപിച്ചു. നമ്മുടെ പ്രവർത്തികൾ പ്രകൃതിക്ക് ദോഷം വരുത്തി വച്ചിരിക്കുന്നു. ആ ഗ്രാമത്തിലെ ഓരോ ആളുകളുടെയും മനസ്സിൽ ആ വലിയ മാവ് മരത്തിന്റെ ചിന്തകളായിരുന്നു. എങ്കിലും തങ്ങളുടെ ജീവനെ ഭയന്ന് അവർ അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. ഭയങ്കരമായി അടിച്ച് കാറ്റിൽ ആ വലിയ മാവു മരം കടപുഴകി വീണു. ഇതു കണ്ട ചെറിയ മാവു മരം വല്ലാതെ വിഷമിച്ചു. സങ്കടവും വേദനയുമായി. ചെറിയ മാവിൻ മരം തനിക്ക് ഒന്നും സംഭവിക്കാത്തതിൽ സന്തോഷിച്ചു. . മറ്റുള്ളവരെ കളിയാക്കാൻ പാടില്ല. പ്രകൃതിയെ ചൂഷണം ചെയ്യാൻ പാടില്ല. തലമുറകൾക്ക് വേണ്ടി നാം നമ്മുടെ പ്രകൃതിയെ, പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്.
|