സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/അക്ഷരവൃക്ഷം/ വിധിയുടെ വിളയാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnshssparappur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിധിയുടെ വിളയാട്ടം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിധിയുടെ വിളയാട്ടം

കൊറോണ ലോക ഗതിയെ മാറ്റിമറിച്ച മഹാമാരി .ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അഥവാ കൊവിസ് 19 . കൊവിഡ് 19 എന്ന കൊലയാളി വൈറസ് 1918 ൽ ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസാനകാലത്ത് ലോകമെമ്പാടും പരന്ന സ്പാനിഷ് ബ്ലൂ എന്ന ഭീകര മഹാമാരിക്ക് പൊട്ടി പുറപ്പെട്ടിരിക്കുന്നു. നാൾക്കുനാൾ ഭീതി പടർത്തി കൊണ്ട് കൊറോണ പടരുകയാണ്. ഏഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ രോഗം കടൽകടന്ന് എല്ലാ ഭൂഖണ്ഡത്തിലും എത്തിയിരിക്കുന്നു . മരണ പുതപ്പിൽ ആയിരങ്ങൾ ….കണ്ണീരണിഞ്ഞ് ലോകം .ലോകം ഭയന്നുവിറച്ച് അവനിലേക്ക് ഒതുങ്ങും. യുദ്ധത്തിലും ആരോഗ്യത്തിലും മുന്നിട്ടുനിന്ന അമേരിക്ക മരണത്തെ പിടിച്ചുനിർത്താൻ ആകാതെ പാടുപെടുന്നു . ഇറ്റലിയും ഫ്രാൻസും സ്പെയിനും അങ്ങനെതന്നെ. ഇയ്യാംപാറ്റകൾ പോലെ മനുഷ്യർ മരിച്ചു വീഴുന്നു. രോഗം തുടങ്ങിയിട്ട് നാല് മാസത്തോളമായി , അത് ഭൂഖണ്ഡങ്ങളെ കരയിച്ച് പരക്കുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ കുടുംബങ്ങൾ സുരക്ഷിതം ആക്കുന്നതിന് വീടുവിട്ടിറങ്ങിയ ഒരുപാട് പേരുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, പൊരിവെയിലത്ത് ജനങ്ങളെ നിയന്ത്രിക്കുന്ന നിയമപാലകർ, സന്നദ്ധപ്രവർത്തകർ, കെട്ടുറപ്പുള്ള ഭരണകൂടം ഇവയെല്ലാമാണ് നമ്മുടെ ഇന്നത്തെ വീര നായകർ. ആഗോളവൽക്കരണം മാറിമറിയുന്നു. സാമ്പത്തിക നയങ്ങൾ തിരുത്തി എഴുതപ്പെടുന്നു. ലോകത്തിൻറെ മാനുഫാക്ചറിങ് ഹബായ ചൈനയും വികസിത രാജ്യങ്ങളിൽ ഒന്നായ അമേരിക്കയും ചീട്ടുകൊട്ടാരം പോലെ തകർരുന്നു . അവശ്യസാധനങ്ങളുടെ മാത്രം തുറന്നിരിക്കുന്നു. മറ്റു കടകൾ ഒക്കെ അടച്ചുപൂട്ടി. സ്വർണ്ണം വേണ്ട. സാരി വേണ്ട. ചുരിദാർ വേണ്ട. തുണിത്തരങ്ങളും വേണ്ട ആർഭാടങ്ങൾ... കുഴിമന്തി…. നമ്മുടെ ചിന്തകളെ ഭരിച്ചിരുന്നത് ഇതെല്ലാം ആയിരുന്നില്ലേ... ആ ചിന്തകൾ ഒക്കെ എവിടെ പോയി? നമ്മൾക്കെന്തു പെട്ടെന്നാണ് മാറ്റങ്ങൾ വന്നത്? ആരു പറഞ്ഞു നമുക്ക് മാറാനാവില്ലെന്ന് . നാളെ ഒന്നിക്കാൻ ആയി ഇന്ന് അകലം പാലിക്കാം. പ്രത്യാശ കൈവിടാതെ നമുക്ക് വീടുകളിൽ വസിക്കാം. പരിസര ശുചിത്വം വ്യക്തി ശുചിത്വം എന്നിവ ആയിരിക്കണം നമ്മുടെ മുദ്രാവാക്യം. വീട്ടിൽ ഇരിക്കൂ... വിരൽ തുമ്പിലുണ്ട് ലോകം. ഏതു കാര്യങ്ങളും ഒരു മൗസ് ബട്ടണിൽ ഒരുങ്ങിയിരിക്കുന്ന ഈ കാലത്ത് നമുക്ക് വീട്ടിൽ ഇരിക്കാം. വരും തലമുറയ്ക്കായി…. നമുക്കണിയാം മുഖമറ. നാം അതിജീവിക്കും.. കരുത്തോടെ ..കരുതലോടെ..

ഏഞ്ചൽ മേരി പി ബി
9 C സെന്റ് ജോൺസ് പറപ്പൂർ
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം