ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/ചുറ്റുമുള്ള ഒരു ലോകം
ചുറ്റുമുള്ള ഒരു ലോകം
നമുക്ക് ചുറ്റുമുള്ള ഒരു ലോകം അത് നമ്മുടെ സ്വന്തമാണ്, നാം തന്നെയാണ് അതിന്റെ സംരക്ഷകരും അതിന്റെ കാവൽക്കാരും എന്ന് നമ്മൾ എന്ന് തിരിച്ചറിയുന്നുവോ അന്നേ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കപ്പെടുകയുള്ളു .ഇന്ന് നമ്മൾ കാണുന്ന പ്രക്യതി അല്ലെങ്കിൽ ചുറ്റുപാട് എത്ര ദുഷിച്ചതാണ്. അതിനെല്ലാം കാരണം മനുഷ്യന്റെ സ്വാർത്തതയുo പ്രകൃതി വിഭവങ്ങളേടുള്ള ചൂഷണ മനോഭാവവുമാണ്. ഓരോരുത്തർക്കും അവരവരുടെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത് നമ്മുടെ പരിസ്ഥിതി വളരെ സുന്ദരമായിരുന്നു. നമ്മുടെ പൂർവികർ മണ്ണിൽ അധ്വാനിച്ച് പ്രകൃതിയെ സംരക്ഷിച്ച് പരിപാലിച്ചവരാണ് .ഭൂമിയെ മാതാവായി കണ്ട് ആ ഭൂമിയിൽ തങ്ങളുടെ പാദം സ്പർശിക്കുന്നതിന്നു പോലും ക്ഷമ ചോദിച്ചാണ് നമ്മൾ ഭാരതീയർ ഉണർന്നെഴുന്നേൽക്കാറുള്ളത് .അതായിരുന്നു നമ്മുടെ മഹത്തായ സംസ്കാരം. പിന്നീടെന്നോ നമുക്ക് നമ്മുടെ സംസ്കാരം കൈമോശം വന്നു. എന്തിനും ഏതിനും നമ്മൾ പാശ്ചാത്യരെ അനുകരിക്കാൻ തുടങ്ങി.നമ്മൾ സ്വന്തം മണ്ണിനെയും, സംസ്ക്കാരത്തെയും മറക്കാൻ തുടങ്ങി .എങ്ങനെയും പ്രകൃതിയെ ചൂഷണം ചെയ്ത് സ്വന്തം കാര്യങ്ങൾ മാത്രം ചിന്തിച്ച് ജീവിക്കാൻ തുടങ്ങി .ഈ പ്രകൃതിയിലുള്ളതെല്ലാം ഇവിടെയുള്ള ഒരാേ ജീവിക്കും അവകാശപ്പെട്ടതാണ് എന്ന് ഓരോ മനുഷ്യനും മറന്നു .നമ്മൾ കൃഷി ചെയ്യാനും മണ്ണിൽ പണിയെടുക്കാനും മറന്നും .പ്രകൃതി ഉണ്ടെങ്കിലെ നമ്മൾ ഉള്ളൂ എന്ന യഥാർത്ത്യത്തെ പറ്റി ആരും ചിന്തിച്ചില്ല .ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മരങ്ങൾ വെട്ടിമുറിച്ചു കുന്നുകളും മലകളും ഇടിച്ചു നിരത്തി എല്ലായിടത്തും കോൺക്രീറ്റ് സൗധങ്ങൾ പടുത്തുയർത്തി സ്വന്തം സുഖത്തിനു വേണ്ടി എന്തും ഏതും വെട്ടിനിരത്താനും ചൂഷണം ചെയ്യാനും മനുഷ്യന് ഒരു മിടിയും ഇല്ലാതായി .നമ്മൾ മനുഷ്യർ ചെയ്യുന്നതിന്റെ അനന്തരഫലം അനുഭവിക്കുന്നത് ഈ ഭൂമിയിലെ മറ്റു ജീവജാലങ്ങൾ കൂടിയാണ് . അവക്ക് അവയുടെ ആവാസ വ്യവസ്ഥ തന്നെ നഷ്ടമായിരിക്കുന്നു .ഇന്ന് നാം അനുഭവിക്കുന്ന കൊടും ചൂടും വരൾച്ചയും പ്രളയവുമെല്ലാം മനുഷ്യന്റെ ഭൂമിയുടെ മേലുള്ള കടന്നുകയറ്റത്തിന്റെ അനന്തരഫലമാണ് , നമ്മുടെ പ്രകൃതി നമ്മളെ സ്യമേധയാ സംരക്ഷിക്കുന്നുണ്ട് .നമ്മുടെ കടന്നുകയറ്റം കൊണ്ട് അതിനെ വിഷമയമാക്കാതിരിക്കാനും ,മലിനമാക്കാതിരിക്കാനും നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട് നമ്മൾ കുട്ടികളിൽ നിന്നാണ് തുടങ്ങേണ്ടത് .അവർ ഭാവിയിലെ പരിസ്ഥിതിയുടെ സുരക്ഷകരാകട്ടെ അവരിലൂടെ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം .അതിന്റെ ആവശ്യകഥ അവരെ മനസ്സിലാക്കി കൊടുക്കണം ,അല്ലെങ്കിൽ ഇനിയൊരു തലമുറ ഭൂമിയിൽ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാകും .നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് കരുതലോടെ മുന്നോട്ട് പോവണം .നമ്മുടെ പരിസ്ഥിതി നാം ഒരോരുത്തരാലും സംരക്ഷിക്കപ്പെടണം എന്ന പ്രതിജ്ഞയോടെ .....
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം