സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന് വിധേയമാകുന്നത് കുറക്കുന്നതിനും, അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ് പരിപാടി നടത്തപ്പെടുന്നത്.