പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ ആരോഗ്യം
ശുചിത്വം നമ്മുടെ ആരോഗ്യം
നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്.നാം ഓരോരുത്തരും വ്യക്തി ശുചിത്വവും പരിസര ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. നാം ദിവസവും പല്ല് തേക്കുകയും, കുളിക്കുകയും, നഖങ്ങൾ വളരുമ്പോൾ മുറിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ നമുക്ക് പലവിധ രോഗങ്ങളും പിടിപെടും. വ്യക്തിശുചിത്വം പോലെ തന്നെ നാം പരിസരശുചിത്വവും പാലിക്കേണ്ടതുണ്ട്. നമ്മുടെ വീടും സ്കൂളും പരിസരവും എല്ലാം വൃത്തിയായി സൂക്ഷിക്കണം. ചവറുകളും മാലിന്യങ്ങളും അടിഞ്ഞുകൂടാൻ ഇടവരരുത്. ഇതും പലവിധത്തിലുള്ള രോഗങ്ങൾക്ക് കാരണമാവും. അതുപോലെതന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാനോ കത്തിക്കാനോ പാടില്ല. പൊതുഇടങ്ങളിൽ തുപ്പുന്നത് ഒരു ദുശ്ശീലമാണ്. ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഒരു മാരകരോഗമാണ് കോവിഡ് 19. ഇത് പടർത്തുന്നത് കൊറോണ വൈറസ് ആണ് ഇന്ന് വളരെ ലക്ഷക്കണക്കിന് പേരുടെ ജീവനാണ് ഇത് അപഹരിച്ചത്. മരുന്നുകൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ശരീര ശുചിത്വവും ശാരീരിക അകലം പാലിക്കുക എന്നതാണ് ഇതിന്റെ മുദ്രാവാക്യം. കൈകൾ സോപ്പിട്ട് കഴുകുക, ചുമയ്ക്കുമ്പോഴും ടവ്വൽ, മാസ്ക് ഇവ ധരിക്കുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. ശുചിത്വം കൊണ്ടു മാത്രമേ ഇതിനെ തുരത്താനാവൂ. നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ