പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ഒരു പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pullanhiodalps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു പരിശീലനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഒരു പരിശീലനം

നീണ്ട ഒരു സ്കൂൾ വെക്കേഷനാണ് ഈ വേനലവധിയിൽ നമുക്ക് കിട്ടിയിരിക്കുന്നത്. മാർച്ച്‌ 31ന് അവസാനിക്കേണ്ട പഠനകാലം മാർച്ച്‌ 10ന് അവസാനിച്ചു.അവിടുന്നിങ്ങോട്ട് വെക്കേഷൻ തുടങ്ങി ഒപ്പം ലോക്ക്ഡൗണും. ഈ സാഹചര്യം എന്തുകൊണ്ട്  സംഭവിച്ചു എന്ന് അതിന്റെ കാര്യകാരണ സഹിതം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. അതെ, കൊറോണ ലോകത്തെയാകെ നാശത്തിലേക്ക് കൊണ്ടുപോകുന്ന അവസ്ഥയിലാണ്. ഒരു രോഗം എന്നതിലുപരി ഒരു പ്രതിസന്ധി കൂടിയാണ് കൊറോണ. നാമിടപെടുന്ന ജീവിതത്തിന്റെ എല്ലാ മേഖലകളും, അത് സാമ്പത്തികമായും തൊഴിൽപരമായും വിദ്യാഭ്യാസപരമായും സ്തംഭിച്ചിരിക്കുകയാണ്. ലോകത്താകമാനം ഒരുപാട് ജനങ്ങൾ മരിക്കുകയും കുറേയേറെപ്പേർ രോഗികളായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വ്യാപനം തന്നെയാണ് ഈ വൈറസ് നടത്തിക്കൊണ്ടിരിക്കുന്നത്. ആരോഗ്യരംഗത്തെ പ്രവർത്തകർ ഇതിന് തടയിടാൻ ശുചിത്വം
മാത്രമാണ് ഏക പോംവഴിയെന്ന് പറയുന്നു. എന്നുമാത്രമല്ല, അതു തന്നെയാണ് വേണ്ടതും.ലോകം ആരംഭിച്ചത് മുതൽത്തന്നെ മനുഷ്യകുലം ശുചിത്വത്തിന് ഏറെ വിലകൽപിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ
നാം നമ്മുടെ ശരീരവും പരിസരവും ചുറ്റുപാടുമൊക്കെ ശുചീകരിക്കുക, സംരക്ഷിക്കുക.ഇതൊക്കെ നമ്മുടെ ബാദ്ധ്യത തന്നെയാണ്.എന്നാൽ കുറഞ്ഞ പേർ നമ്മുടെ ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറുന്നു.അത് കൊണ്ട് തന്നെ പകർച്ചാവ്യാധി പതർന്നു പിടിക്കുന്നു. അതായത് , ശുചിത്വ ബോധത്തോടെ വസിക്കുന്നവരിലും ഇത് സംഹാര താണ്ഡവമാടുന്നു. അതുകൊണ്ട് തന്നെയാണ് നമ്മുടെ സർക്കാർ സുരക്ഷിതത്വത്തിന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതിൽ പൂർണ സഹകരണത്തോടെ നാമോരോരുത്തരും പങ്കാളികളാകേണ്ടതുണ്ട്. അതിനാൽ ഈ കാലയളവും നമുക്ക് ഒരു പരിശീലന കളരിസാക്കാം. എല്ലാ മേഖലയിലും നമ്മുടെ കഴിവുകളെ നമുക്ക് വികസിപ്പിച്ചെടുക്കാം. ഒഴിവു സമയം ഇതുപോലെ നമ്മുടെ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ കഴിവുകളെ പ്രയോജനപ്പെടുത്താൻ ഉപയോഗപ്പെടുന്നതിൽ നമുക്കും സഹകരിക്കാം. അത്പോലെ ലോക്ക് ഡൗണിലൂടെ ഈ വൈറസിനെതിരെ നമുക്ക് പോരാടാം. ഭൂമിയിൽ നിന്നും ഈ മഹാമാരിയെ തുടച്ച് നീക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കാം.

ആയിശത്തുന്നാജില കെ.പി
5 A പുല്ലാഞ്ഞ്യോട് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം