ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കേരളത്തിൻെറ സ്വത്താണവർ

22:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളത്തിൻെറ സ്വത്താണവർ

 
മലയാളമെന്നൊരു ഭാഷയിൽ നിന്നു -
മുത്ഭവിച്ചവരാണ് കവികൾ അവർ കവികൾ.
ഭാഷയോ ദേശമോ എന്നൊന്നുമില്ലാതെ
സ്നേഹസമ്പന്നരാം കവികൾ .

കേരള നാട്ടിൽ നിന്നുത്ഭവിച്ചൊഴുകുന്ന
നദികളെ കുറിച്ചവർ എഴുതി അവർ എഴുതി .
കുഞ്ചനും തകഴിയും എഴുത്തച്ഛനുമെല്ലാം
മലയാള നാടിനെ വർണ്ണിച്ചെഴുതി.

സുഗുതകുമാരിയെന്ന കേരളത്തിൻ സ്വത്ത്
കടലാസിൽ കുറിച്ചിട്ട വരികൾ ആ വരികൾ
ആരാരും മഫറക്കില്ല കാലങ്ങൾ കടന്നാലും
ആ ദിവസ്പന്ദനമെന്നും.

ക്രൂരത,വഞ്ചന ചതിയെന്നൊന്നില്ല
സ്നേഹമാണെപ്പോഴും ഉള്ളിൽ അവരുടെ ഉള്ളിൽ,
മനുഷ്യമനസ്സിന്റെ ഹൃദയത്തിനുള്ളിലെ
മറക്കാൻ കഴിയാത്ത ഓർമ്മ .

മാഞ്ഞുപോയി മലയാളനാടിന്റെ ഓ.എൻ.വി കുറിപ്പും
മാധവിക്കുട്ടിയും നാടിന്റെ കവിയത്രി,
എന്നാലും ഒരുനാളും മലയാള ജനത
മറക്കാത്ത കവിതകളുമാണ്.

മലയാളമെന്നൊരു ഭാഷയിൽ നിന്നു-
മുത്ഭവിച്ചവരുമാണ് കവികൾ അവർ കവികൾ,
ഭാഷയോ ദേശമോ എന്നൊന്നുമില്ലാതെ
സ്നേഹസമ്പന്നരാം കവികൾ.
 

ദിയമോൾ സേവ്യർ
6B ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത