22:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൂന്നക്ഷരമാണന്റെ കേരളം
ദൈവത്തിന്റെ നാടാണ് കേരളം
കർഷക നാടാണ് കേരളം
എങ്ങു് എങ്ങു് പോയ് ആ കേരളം
ബംഗാളിയുടെ ഗൾഫാണ് കേരളം
മലയാളിയുടെ മണ്ണാണ് കേരളം
കേരവൃക്ഷങ്ങളുടെ നാടാണ് കേരളം
നന്മയുടെ നിറവാണ് എൻ കേരളം
പ്രളയമാകിലും കൊറോണയാകിലും
തളരാതെ തങ്ങായി നിൽക്കും നമ്മൾ
അതാണ് നമ്മൾ കേരളീയർ
ഒരുമിച്ചു നിന്ന് നേരിടും നമ്മൾ
തളരാതെ കൈകോർത്തും
പിണങ്ങാതെ ഇടചേർന്നും
ഉയർത്തെഴുന്നേല്പിക്കും "പുതുകേരളം "
നന്ദു എം
9 ഗവ ഹൈസ്കൂൾ ഉളിയനാട് ചാത്തന്നൂർ ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
മഴ
മഴ മഴ പെരുമഴ പെയ്യുമ്പോൾ
കളമൊഴി ,യാരുടെ പയ്യാരം ?
നിറനിറ വയലുകൾ കവിയുമ്പോൾ
ആറ്റിലൊഴുക്കു കനക്കുമ്പോൾ
ആറ്റക്കിളിയുടെ പയ്യാറു
തീറ്റക്കൊതിയുടെ പയ്യാരം .....
അശ്വതി
8 ഗവ ഹൈസ്കൂൾ ഉളിയനാട് ചാത്തന്നൂർ ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത