മൂന്നക്ഷരമാണന്റെ കേരളം
ദൈവത്തിന്റെ നാടാണ് കേരളം
കർഷക നാടാണ് കേരളം
എങ്ങു് എങ്ങു് പോയ് ആ കേരളം
ബംഗാളിയുടെ ഗൾഫാണ് കേരളം
മലയാളിയുടെ മണ്ണാണ് കേരളം
കേരവൃക്ഷങ്ങളുടെ നാടാണ് കേരളം
നന്മയുടെ നിറവാണ് എൻ കേരളം
പ്രളയമാകിലും കൊറോണയാകിലും
തളരാതെ തങ്ങായി നിൽക്കും നമ്മൾ
അതാണ് നമ്മൾ കേരളീയർ
ഒരുമിച്ചു നിന്ന് നേരിടും നമ്മൾ
തളരാതെ കൈകോർത്തും
പിണങ്ങാതെ ഇടചേർന്നും
ഉയർത്തെഴുന്നേല്പിക്കും "പുതുകേരളം "