സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് .ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നതിന്റ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്.പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക മരങ്ങൾ വെട്ടുക മലിനജലം വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികൾ ഇവയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം .എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത്. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണ ബുദ്ധി ഉള്ള ചിന്തകൾ നിബന്ധനകളില്ലാത്ത മനസ്സിൽ ഇവയുടെയൊക്കെ ആകെത്തുകയായ ദീപ്തമായ പ്രസരണത്തിൽ നിന്ന് മാത്രമേ അതിനെ നമുക്ക് കണ്ടെത്താൻ ആവുകയുള്ളൂ. എങ്കിൽ മാത്രമേ പരിസ്ഥിതി ദോഷങ്ങൾ ഒക്കെ സംഭവിക്കാതിരിക്കുകയും ഉള്ളൂ .വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തവും ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നു അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്.വീടുകൾ സ്കൂളുകൾ ഹോട്ടലുകൾ കച്ചവടസ്ഥാപനങ്ങൾ ലോഡ്ജുകൾ ഹോസ്റ്റലുകൾ ആശുപത്രികൾ സർക്കാർ സ്ഥാപനങ്ങൾ റോഡുകൾ പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നു അവിടെ എല്ലാം ശുചിത്വമില്ലായ്മയും ഉണ്ട്.നമ്മുടെ കപട സാംസ്കാരിക ബോധംപൗരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാമൂഹ്യ ബോധമുള്ള ഒരു വ്യക്തി തന്റെ ശുചിത്വത്തിന് വേണ്ടി മറ്റൊരാളുടെ ശുചിത്വ അവകാശം നിഷേധിക്കുകയില്ല. പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നവർ അയൽക്കാരുടെ ശുചിതത്തിനുള്ള അവകാശത്തിൽ കയ്യേറ്റ നടത്തുകയാണ്. ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലിക അവകാശമാണ് .ജീവിക്കാനുള്ള അവകാശം എന്നാൽ ജീവിക്കാനുള്ള അവകാശം എന്നത് ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാൻ ഉള്ള അവകാശം എന്നാണ് അർത്ഥം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ