വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

നിരവധി മലിനീകരണപ്രശ്നങ്ങൾ നമ്മുടെ പരിസ്ഥിതി നേരിട്ടുവരുന്നു. പരിസ്ഥിതി മലിനീകരണത്തിന്റെ പ്രധാന ഉത്തരവാദികൾ നാം മനുഷ്യർ തന്നെയാണ്. വായുവിലൂടെയും, മണ്ണിലൂടെയും, വെള്ളത്തിലൂടെയും നമ്മുടെ പരിസ്ഥിതി മലിനമാകുന്നു. വായുമലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ ഫാക്ടറികൾ, വാഹനങ്ങൾ എന്നിവകളിൽ നിന്നുള്ള പുകയാണ്. വായുമലിനീകരണം മനുഷ്യരിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്നു . ചെടികളിൽ അടിക്കുന്ന കീടനാശിനികൾ, മണ്ണിലേക്ക് ഇറങ്ങുന്നത് മൂലം മണ്ണ് മലിനമാകുന്നു. കുളങ്ങളിലും നദികളിലും കുളിക്കുക , വളർത്തു മൃഗങ്ങളെ കുളിപ്പിക്കുക, ഫാക്ടറികളിൽ നിന്നുള്ള മലിന ജലം നദികളിലേക്ക് ഒഴുക്കി വിടുന്നത് മൂലവും വെള്ളം മലിനമാകുന്നു. ഇന്നത്തെ ഈ സ്ഥിതി മാറിയില്ലെങ്കിൽ, നമ്മുടെ പരിസ്ഥിതിക്ക് മാത്രമല്ല ദോഷം, നമ്മൾ മനുഷ്യർക്ക് മാരകമായ അസുഖങ്ങൾ പിടിപെടാം. നാം തന്നെ നമ്മൾ ജീവിക്കുന്ന ഈ സുന്ദരമായ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി മാറേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനെയെല്ലാം തടയാനും,നിയന്ത്രിക്കാനും ഇതിനെതിരെ പ്രതികരിക്കാനും നിരവധി സംഘടനകൾ നിലവിൽ ഉണ്ട്.

പരിസ്ഥിതിയെ നശിപ്പിക്കാൻ ഇനി പ്ലാസ്റ്റിക് എന്നൊരു വില്ലൻ കൂടിയുണ്ട്. പ്ലാസ്റ്റിക് ന് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും, അതിനെക്കാൾ കൂടുതൽ ദോഷങ്ങളും ഉണ്ട്. ഇത് വായു, മണ്ണ്, ജല മലിനീകരങ്ങൾക്ക് ഒരുപോലെ കാരണം ആകുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം വായു മലിനപ്പെടുന്നു. പ്ലാസ്റ്റിക് മണ്ണിൽ ലയിക്കാൻ വർഷങ്ങൾ വേണം. അതു മൂലം ജലം മണ്ണിലേക്ക് ഇറങ്ങാതെ തടഞ്ഞു നിർത്തുന്നത് മൂലം മണ്ണിലെ സൂഷ്മജീവികൾക്ക് നാശം സംഭവിക്കുന്നു. വെള്ളത്തിൽ വീണാലും ഇതൊക്കെ തന്നെ സ്ഥിതി. കൂടാതെ ഇത് വര്ഷങ്ങളോളം ഉപയോഗിച്ചാൽ മനുഷ്യന് കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിയത് കൊണ്ട്, സർക്കാർ 2020ജനുവരി 1മുതൽ പ്ലാസ്റ്റിക് നിരോധിച്ചു. ഒട്ടു മിക്ക പകർച്ചവ്യാധികളും, വയറസുകളും നമ്മുടെ നാട്ടിൽ വരുന്നത് ഇത്തരം മലിനീകരണങ്ങൾ മൂലമാണ്. നമ്മുടെ പരിസ്ഥിതിക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുൻപ് തന്നെ നമുക്ക് ഈ മലിനീകരങ്ങളെ തുടച്ചു നീക്കാം. പഴയ കാലത്തെ പോലെ നമ്മുടെ പരിസ്ഥിതിയുടെ പച്ചപ്പ്‌ വീണ്ടെടുക്കാം.


ഫർസാന
8 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം