സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/ ആരോഗ്യം മഹത്തായ സമ്പത്ത്
ലോക്ക് ഡൌൺ കാലത്തെ ശുചിത്വം
കൂട്ടുകാരെ, നാം ഇപ്പോൾ കടന്നു പോകുന്നത് വളരെ അപകടകരമായ അവസ്ഥയിലൂടെയാണ്. കാരണം ലോകമാകെ കോവിഡ് -19 എന്നാ വൈറസ് പകർത്തുന്ന രോഗം മൂലം ഒട്ടനവധി ആളുകളാണ് മരണപെട്ടുകൊണ്ടിരിക്കുന്നത് ഇപ്പോൾ മിക്ക രാജ്യങ്ങളും ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇന്ത്യയിലും സമ്പൂർണ ലോക്ക് ഡൗൺ ആണ്. കേരളത്തിൽ മാത്രമാണ് രോഗബാധിതർ കുറവുള്ളതും മരണനിരക്ക് വളരെ കുറവുള്ളതും ഇതിനു കാരണം നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത് കൊണ്ടാണ്. അത് കൊണ്ട് വീട്ടിനകത്തിരിക്കുന്ന നമ്മൾ മുഴുവൻ സമയം ടിവി കണ്ടും, ഉറങ്ങിയും, മൊബൈലിൽ കളിച്ചും ഇരിക്കാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, നമ്മൾ കുട്ടികൾ അമ്മമാരോടൊപ്പം ക്ലീനിങ് ജോലികളിൽ ഏർപ്പെടുകയും ചെയ്യണം. വീടിന്റെ ജനൽ വാതിൽ എന്നിവിടങ്ങളിലെ പൊടിപടലങ്ങൾ വൃത്തിയാക്കുകയും, മുറ്റത്തെ ചെടിയിടങ്ങളിലെ ചപ്പു ചവറുകൾ വൃത്തിയാക്കാൻ നമ്മുക്കും പങ്കെടുക്കാം. വൃത്തിയാക്കുന്ന സമയത്തു നാം വായും, മൂക്കും ടവൽ കൊണ്ടോ മാസ്ക് കൊണ്ടോ മറയ്ക്കുകയും കയ്യിൽ കയ്യുറ ധരിക്കുകയും വേണം. ഒരു കാര്യം പ്രത്യേകം ഓർക്കുക നമ്മുടെ കയ്യും, മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് 30 സെക്കന്റ് എടുത്തു നന്നായി കഴുകുകയും, തുമ്മലോ, ചുമയോ ഉണ്ടെങ്കിൽ കൈമുട്ട് കൊണ്ട് മറച്ചു പിടിച്ചു തുമ്മുകയോ ചുമക്കുകയോ ചെയ്യാം. ഇത് ഓരോരുത്തരും ശ്രദ്ധിച്ചാൽ എല്ലാ രോഗങ്ങളും പടരാതെ സൂക്ഷിക്കാം. വ്യക്തിശുചിത്വമാണ് ഏറ്റവും വലിയ ശുചിത്വം, ഇത് നമ്മൾ ഓരോരുത്തരും ഓർക്കുക. .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം