സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/ ആരോഗ്യം മഹത്തായ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം മഹത്തായ സമ്പത്ത്

ആരോഗ്യമെന്നത് മനുഷ്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമാണ്. ആരോഗ്യമുള്ള ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാനാകും. രോഗമെന്നത് ശാരീരികമായും മാനസികമായും സാമൂഹികമായും ഉള്ള മനുഷ്യന്റെ ഒരു അവസ്ഥയാണ് അല്ലാതെ അസുഖങ്ങളില്ലാത്ത ഒരു അവസ്ഥ മാത്രമല്ല . ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടെങ്കിൽ നമുക്ക് പകർച്ച വ്യാധികളെ ചെറുത്ത് നിൽക്കാൻ ആകും. ശാരീരിക ആരോഗ്യം നിലനിർത്താൻ ഏറ്റവും ആവശ്യമായ ഘടകമാണ് വ്യക്തി ശുചിത്വം. ശുചിത്വത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ദിവസേനയുള്ള കുളി, വൃത്തിയുള്ള വസ്ത്രം ധരിക്കൽ, ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും കൈകൾ സോപ്പ് അല്ലെങ്കിൽ ഹാന്റ് വാഷ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം , ചപ്പ് ചവറുകൾ കൂട്ടിയിടരുത്, പ്ലാസ്റ്റിക് പാത്രങ്ങൾ ചിരട്ടകൾ എന്നിവ ലി ചെറിയാതിരിക്കുക. അഴുക്ക് ചാലുകളിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക. ഇതെല്ലാം നമുക്ക് പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതലുകളാണ്. നമ്മുടെ വീട് പോലെ തന്നെ നാം ഇറങ്ങി ചെല്ലുന്ന ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തി ശുചിത്വമാണ് പകർച്ചവ്യാധികളെ തടയാനുള്ള മാർഗ്ഗം .

ഗോഡ്സൻ ജോയി
4 A സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം