വണ്ടുർ ഓർഫനേജ് .യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും
ശുചിത്വം അറിവ് നൽകും
ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർ കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം ഒരു കുട്ടി മാത്രം വന്നില്ല. ആരാണെന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് എന്ന് മനസ്സിലായി ക്ലാസ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്ന് ചോദിച്ചു" എന്താ മുരളി നീ ഇന്ന് എന്താ പ്രാർത്ഥനക്ക് വരാതിരുന്നത്". മുരളി മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ് റൂമിലേക്ക് കയറി വരുന്നതും ഒരേ സമയത്തായിരുന്നു. അധ്യാപകൻ അശോകിനോട് ചോദിച്ചു" അശോക് ഇന്ന് ആരൊക്കെയാണ് പ്രാർത്ഥനക്ക് വരാതിരുന്നത്" അശോക് എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു" സാർ പ്രാർത്ഥനക്ക് എല്ലാവരും വന്നിരുന്നു പക്ഷെ മുരളി മാത്രം വന്നില്ല" "എന്താ മുരളി അശോക് പറഞ്ഞത് സത്യമാണോ നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ " എന്ന് മുരളിയോട് അധ്യാപകൻ ചോദിച്ചു . " ഇല്ല സാർ ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല". എന്ന് മുരളി മറുപടി നൽകി. അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത് എന്ന നിന്യസയിൽ ക്ലാസ് റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കിയ വിദ്യാർഥികൾ എല്ലാവരും ഇന്ന് എന്തായാലും മുരളിക്ക് ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചു കൊണ്ടിരുന്നു. ( കാരണം അവർക്ക് മുരളിയെ അത്ര ഇഷ്ടമായിരുന്നില്ല. മുരളി നന്നായി പടിക്കുന്ന ഒരു വിദ്യാർത്ഥിയുമാണ് അധ്യാപകൻ കൊടുക്കുന്ന ഹോം വർക്കുകൾ എല്ലാം അന്നുതന്നെ എഴുതി പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു. അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ വെറുപ്പ് പ്രകടമാക്കി കൊണ്ടിരുന്നു. ) ദേ നോക്ക് ഒരു കളി ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂ അതിനുമുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്ത എന്ന് പറയൂ"ദേ, നോക്ക് മുരളി ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂ അതിനുമുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തതെന്ന് പറയൂ" സാർ അവനോട് പറഞ്ഞു. അവൻ മറുപടി നൽകി "സാറെ പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ക്ലാസ് റൂമിൽ എത്തിയിരുന്നു. എന്നാൽ ക്ലാസിലെ വിദ്യാർത്ഥികൾ അപ്പോൾ പ്രാർത്ഥനയ്ക്ക് പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സും ശ്രദ്ധിച്ചത് ഭയങ്കര പൊടി കീറിയ കടലാസ് കഷണങ്ങൾ അവിടെ ഇവിടെ ചിതറിക്കിടക്കുന്നു. ക്ലാസ് റൂം കാണാൻ തന്നെ മഹാ വൃത്തികേട് ആയിരുന്നു. മാത്രമല്ല ഇന്ന് ശുചി ആക്കേണ്ട വിദ്യാർത്ഥികൾ അത് ചെയ്യാതെ പ്രാർഥനയിൽ പങ്കെടുക്കാൻ പോയി എന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഞാൻ എങ്കിലും ഇവിടെ വൃത്തിയാക്കണം എന്ന് കരുതി ഞാൻ അത് ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല സാർ. അവർക്ക് പകരം നീ എന്തിനാ ഇതൊക്കെ ചെയ്തതെന്ന് സാർ ചോദിക്കുമായിരിക്കാം നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാം എന്ന് എനിക്ക് തോന്നുന്നു സാർ. മാത്രമല്ല ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ വൃത്തിഹീനമായ സ്ഥലത്ത് പഠിച്ചാൽ എങ്ങനെ സാർ അറിവ് വരുക അതു കൊണ്ടാണ് ഞാൻ ഇതു ചെയ്തത്. ഞാനിത് ചെയ്തത് തെറ്റാണെങ്കിൽ സാർ തരുന്നഎന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്" ഇങ്ങനെ അവൻ നടന്ന കാര്യങ്ങൾ അധ്യാപകനോട് പറഞ്ഞു. അപ്പോൾ അധ്യാപകൻ ഇങ്ങനെ പറഞ്ഞു" വളരെ നല്ലത് മുരളി നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളികൂടം ശുചിത്വം ആയി തീരും നീ എന്റെ വിദ്യാർത്ഥി ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിന്നെ ഞാൻ ശിക്ഷിക്കില്ല. " അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി" കുട്ടികളെ കണ്ടില്ലേ മുരളിയുടെ സംസ്കാരം" എന്നുപറഞ്ഞുകൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി. ഗുണപാഠം സുദുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ