ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി.. ഇന്നകലാം

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല നാളേയ്ക്കായി..... ഇന്നകലാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേയ്ക്കായി..... ഇന്നകലാം
  ....                         _________________________                                                                         ലോകം ഇന്ന് കോവിഡ് - 19 എന്ന മഹാമാരിയെ നേരിട്ട് വിറങ്ങലിച്ചു നിൽക്കുന്നു. ലോകത്തിലുള്ള എല്ലാ രാജ്യങ്ങളിലും ഇത് വ്യാപിച്ചിരിക്കുകയാണ്.  ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.ലോകത്തിലെ വികസിത രാജ്യങ്ങളായ ചൈന, അമേരിക്ക, ബ്രിട്ടൺ, ഇറ്റലി പോലുള്ള യൂറോപ്യൻ രാജ്യങ്ങളും ഈ മഹാമാരിക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ്. നിലവിൽ കാൽക്കോടിയിലധികം ജനങ്ങളെ ബാധിച്ച ഈ വൈറസ്  ഒന്നരലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ചു കഴിഞ്ഞു. നമ്മുടെ ശാസ്ത്ര ലോകത്തിന് ഇതുവരെ ഇതിനുള്ള മരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരസ്പര സമ്പർക്കം, പൊതുപരിപാടികൾ, ആൾക്കൂട്ടം ഇതെല്ലാം ഒഴിവാക്കുക എന്നതു മാത്രമേ പ്രതിവിധിയുള്ളൂ. നമ്മുടെ കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻഡ് വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. രോഗ ലക്ഷണമുള്ളവർ വീട്ടിൽത്തന്നെ കഴിയുക. ഇങ്ങനെയുള്ള പ്രതിരോധ മാർഗങ്ങൾ നമ്മളെല്ലാവരും നിർബന്ധമായും പാലിച്ചിരിക്കണം. കൊറോണയെ നേരിടുന്നതിൽ കേരളമിന്നു ലോകത്തിന് തന്നെ മാതൃകയാണ്. ഈ അസുഖത്തിൽ നിന്നും രോഗമുക്തി നേടിയതിൽ ഒന്നാമതെത്തിനിൽക്കുന്നത് ഇന്ത്യയാണ്. കേരളം മാതൃകയാണെന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുന്നു. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും ജനങ്ങളും ഒരുമിച്ച് കൈ കോർത്ത് പ്രവർത്തിച്ചതുകൊണ്ടാണ് നമുക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. എന്റെ സഹോദരിയും ആരോഗ്യ പ്രവർത്തനത്തിന്റെ ഒരു ഭാഗമാണ്. ആശുപത്രിയിൽ ഡയാലിസിസ് ജോലി ചെയ്യുന്ന ചേച്ചിയെ വിളിച്ച് സംസാരിക്കാറുണ്ട് ഞാൻ . കാണാൻ കൊതിയുണ്ട്. പക്ഷേ ചേച്ചിക്ക് വീട്ടിൽ വരാൻ ഇതു വരെ പറ്റിയിട്ടില്ല. മാസ്കും ഗ്ലൗസും കോട്ടും ഒക്കെ ധരിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ വിയർത്തൊഴുകി നിൽക്കുമ്പോഴും രോഗികളെ പരിചരിക്കുമ്പോഴുള്ള ആശ്വാസത്തിൽ എല്ലാം മറക്കുകയാണ് ഞാനെന്ന് ചേച്ചി പറയും. ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിക്ക് ഈ അസുഖം വന്നു കഴിഞ്ഞാൽ വളരെ മാരകമാണെന്ന് ചേച്ചി പറയാറുണ്ട്. കൊറോണയെന്ന മഹാമാരി എത്രയും വേഗം നശിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിയ്ക്കാം.                                                                                                   
മുഹമ്മദ് റഷാദ് എ പി
3 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം