ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ വേദനകൾ.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ വേദനകൾ.


അറിയേണം നാമിന്നറിയേണം
ചിറകറ്റ പ്രകൃതിയാം ദുരവസ്ഥ.
വേദനയാൽ പുളയുന്ന പ്രകൃതിതൻ
കണ്ണീരിനെ നാമറിയേണം.

മണ്ണും മരവും ചെടികളും പൂക്കളും
ഓതുന്നു തന്നുടെ വേദനകൾ.
ജീവിതത്തിന്റെ തിരക്കിനിടയിൽ നാം
കാണാതെ പോകുന്നു ആ വേദനകൾ.

പണ്ട് നിറഞ്ഞും കവിഞ്ഞും
ഒഴുകിയ പുഴകൾ ഇന്ന്
വറ്റി വരളാൻ തുടങ്ങി.
മാമ്പഴക്കാലത്ത് മാവിൽ കയറി
മാമ്പഴം തിന്ന കാലവും മറഞ്ഞു പോയ്.

നാമിന്ന് കുന്നും മലകളും ഇടിച്ചു താഴ്ത്തി
പാടങ്ങളും പാടെ തുടച്ചു നീക്കി.
വായുവിനെ പോലും വെറുതെ വിടാതെ
മലിനമാക്കി ഇന്ന് നാം.

മരങ്ങൾ നശിപ്പിക്കുന്നു നാമനുദിനം
മഴയും കുറഞ്ഞു ശുദ്ധവായുവും
ലഭിക്കാതെയായി.
പരിസ്ഥിതി ആകെ മലിനമായി.

ഇന്ന് മരങ്ങളും ചെടികളും
മരണത്തിന്റെ വക്കിലായി.
ഇതിനൊക്കെ തിരിച്ചടിയായി
രണ്ടു പ്രളയങ്ങൾ വന്നെത്തി.

പിടയുന്ന പ്രകൃതിതൻ
കണ്ണീരായിരിക്കാമത്‌.
ഓർക്കുക മർത്യരേ നിങ്ങളോർക്കുക
പ്രകൃതിയാണ് നമ്മുടെ അമ്മ.
നമ്മൾ ആ മടിത്തട്ടിലെ
മണൽതരികൾ.

അറിയേണം നാമിന്നറിയേണം
ചിറകറ്റ പ്രകൃതിയാം ദുരവസ്ഥ
ചിറകറ്റ പ്രകൃതിയാം ദുരവസ്ഥ.

 

നിയ കോട്ടായി
6 B ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത