സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഈ സമയവും കടന്ന് പോകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ സമയവും കടന്ന് പോകും

പണ്ടൊരുഷസ്സിൽ അവധിയുണർന്നകാലം
ആഹ്ലാദത്തിമിർപ്പിൽ നടന്നൊരു കാലം
ഇതാ ഇന്ന് നാം
നാലുമൂല ചുമരുകളിൽ ജീവിതം നീക്കുന്നു
പ്രതീക്ഷതൻ കൈത്തിരി അണയുന്നെങ്കിലും
അണയാതെ കാക്കാം ആ വെട്ടം
ഉയർത്താം നമ്മുടെ മനസ്സുകളിൽ
ഉയരുന്ന പ്രതീക്ഷകൾ തൻ
തളിരിട്ടു തളിർക്കുന്ന സ്മൃതികൾ
എന്നും ആ നെഞ്ചകത്തിൽ സൂക്ഷിക്കാം
ആ ചിപ്പിക്കുള്ളിൽ തിളങ്ങുന്ന
മുത്തുകളെ, നമ്മൾ തൻ കാവൽ മുത്തുകൾ
എന്നും തളരാതെ നമ്മെ കാക്കുന്ന ആ പോരാളികളെ..... നന്മതൻ ഉറവിടങ്ങളെ
നമ്മുക്കായി ഉറങ്ങാതെ കാവൽ ഇരിക്കുന്ന ആ
മാലാഖമാരെ
ഒരു പുഴയായി ഒഴുക്കുന്ന ഈ
നിശാസംഗീതവും കടന്നു പോകും അതെ,
ഈ സമയവും കടന്ന് പോകും.........

ആഗ്ന മരിയ
10 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത