Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി
പ്രഭാതത്തിന്റെ തണുപ്പിൽ
നിൽക്കവേ കിളികൾ എന്നോട്
ചോദിക്കുന്നു,കണ്ടോ നിങ്ങൾ ഈ
പ്രകൃതിയുടെ കോലം?കണ്ടോ?
കണ്ടോ?കണ്ടുവോ നിങ്ങൾ?
ഉത്തരംമുട്ടി ഞാൻ മിണ്ടാതെ
നിൽക്കവേ,അഞ്ച് മരങ്ങൾ
എന്നോട് ചോദിക്കുന്നു, എന്തേ
ഈ നാട്ടിൽ മരമായി
നിൽക്കാൻ ഞങ്ങളീ അഞ്ച് പേരേ ഉള്ളോ?
വീണ്ടും ഞാൻ ഉത്തരംമുട്ടി
നിൽക്കവേ പെട്ടെന്ന് വേറൊരു
ശബ്ദം കേട്ടു ,താഴേക്ക്
നോക്കിയപ്പോൾ രണ്ട് പൂച്ചെടികൾ
എന്നോട് ചോദിക്കുന്നു,
എന്തേ ഇവിടെ ഞങ്ങൾ
രണ്ട് പൂച്ചെടികൾ അല്ലാതെ
മറ്റൊരു പൂച്ചെടി ഇവിടെ
ഇല്ലേ?ഇങ്ങനെ നൂറു നൂറു
ചോദ്യങ്ങൾ പ്രകൃതി നമ്മോട്
ചോദിക്കുന്നു.
ഇതിന്റെ ഉത്തരം ഇത് ചെയ്തവർക്ക്
അറിയാം എന്ന് എനിക്ക് വ്യക്തമാണ്.
ഇത് ചെയ്തവർ ആരാണെന്ന് ചോദിച്ചാൽ
ഒരേയൊരുത്തരം അത്
മനുഷ്യരാണ്!
മനുഷ്യന്റെ ക്രൂരതകളാണ് പ്രകൃതി
സഹിച്ചുകൊണ്ടിരിക്കുന്നത്
എന്നിരുന്നാലും പ്രകൃതി നമ്മെ
സ്നേഹിക്കുന്നു.ഇനിയും പാടില്ല
ഈ ക്രൂരത!
പാടില്ല പാടില്ല ഈ ക്രൂരത!
നന്ദന വി. നായർ, 5 ബി, റോൾ നമ്പർ - 47
|