എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസര സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13359 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത)
 പരിസര സംരക്ഷണം

ഭൂമിയിലെ മനുഷ്യനും സസ്യങ്ങളും ജന്തുജാലങ്ങളും ചേർന്നതാണ് പരിസ്ഥിതി ' പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് 'പരിസ്ഥിതിക്ക് ദോഷം വരുത്തുങ്ക എന്നത് നമ്മുടെ ഒരു ശീലമായിരിയ്ക്കു്ന്നു '

 മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും കെട്ടിടങ്ങൾ നിർമ്മിക്കുന്ന മനുഷ്യൻ സ്വയം നാശത്തിലേക്ക് കുതിക്കുകയാണ്. പ്രക്യതിയുടെ അസന്തുലിതാവസ്ഥ കാരണം രണ്ട് വർഷമായി പ്രളയം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം' നദികളിലും പുഴയിലും വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും പ്രകൃതിയെ നശിപ്പിക്കുന്നു 'വേനൽകാലത്ത് ജലക്ഷാമം അനുഭവിക്കുന്ന നമ്മൾ ജൂൺ മാസത്തിൽ വെള്ളത്തിൽ മുങ്ങിക്കിടക്കേണ്ടി വരുന്നു. നാം പ്രകൃതിയെ ചൂക്ഷണം ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്.
 നല്ല ഒരു നാളേക്ക് വേണ്ടി പ്രക്യതി യെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് 'പ്രക്യതി വിഭവങ്ങൾ സൂക്ഷിച്ച് ഉപയോഗിച്ചാൽ ഒരു പരിധി വരെ പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയും ജലം പാഴാക്കാതെയും ഭൂമിയെ മലിനമാക്കാതെയും സസ്യങ്ങൾ നട്ട് വളർത്തിയും നമ്മുക്ക് പ്ര കുതിയെ സംരക്ഷിക്കാം' നാം ഒരു തൈ നടുമ്പോൾ ആയിരം പേർക്ക് അത് ത ണൽ നൽകും.


ആദിൽ കെ വി
6 എടച്ചൊവ്വ യു പി
കണ്ണൂർ നോ‍‍‍ർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം