സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലേഖനം


അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണു രണ്ടു വർഷം മുൻപ് കേരളത്തിൽ പ്രളയമെത്തിയത്.ഒന്ന് ഇരുട്ടിവെളുക്കുന്ന നേരം കൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ കടപുഴകി.ഇപ്പോഴിതാ കണ്ണടച്ചു തുറക്കുന്ന നേരത്തിൽ നമ്മുടെ നാട്ടിലൊരു മഹാമാരി പടർന്നുപിടിക്കുന്നു.

ഒന്നു തുമ്മാനെടുക്കുന്ന സമയം.അത്റയും മതി ആ വൈറസിന്.ലോകത്തിന്റെ അതിർത്തികളൊന്നാകെ അവഗണിച്ചു കൊണ്ട് അതങ്ങനെ ആളിപ്പടരുകയാണ്. പ്രളയകാലത്ത് ചിലർ വീടുവിട്ടിറങ്ങാതിരുന്നതാണ് സമൂഹത്തിനും സർക്കാരിനും തലവേദനയായതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഇന്ന് നാടിന് ബാധ്യതയാകുന്നത്.നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരു വഴിയേ ഇപ്പോൾ നമുക്ക് മുന്നിലുള്ളു; വീട്ടിലിരിക്കുക.സമൂഹവുമായി അകലം പാലിക്കുക.അതിലൂടെ നാടിനൊപ്പം ചേരുക. സർക്കാർ പറയുന്നത് അനുസരിച്ച് ഉത്തരവാദിത്വമുള്ള ഒരു പൗരനായി നമുക്ക് നിലകൊള്ളാം. മഹാ പ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം.ഈ മഹാമാരിയിലും നമുക്ക് അങ്ങനെതന്നെ തുടരാം......

റിനു സേവ്യർ
9 A സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം