എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/നദി നാടിൻ്റെ ജീവനാഡി

Schoolwiki സംരംഭത്തിൽ നിന്ന്
നദി നാടിൻ്റെ ജീവനാഡി
          ജീവൻ്റെ നിലനിൽപ്പിന് ചില അടിസ്ഥാന ഘടകങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ജലം .ജലം നമുക്ക് ലഭിക്കുന്നത്‌ നദികളിൽനിന്നും.നാടിൻ്റെ ജീവജലമാണ് നദികൾ ഒഴുക്കുന്നത് .നദികൾ  നാടിൻ്റെ നാഡികളാണ്. ചരിത്രത്തിലൂടെ നാം അറിയുന്നുണ്ട് നദീതടങ്ങളിലാണ് സംസ്കാരം രൂപപ്പെട്ടതും അത് വളർന്നതും . 
          നമുടെ കേരളത്തിൽ തന്നെ ചെറുതും വലുതുമായ നാൽപ്പത്തിനാലോളം നദികൾ ഉണ്ട്.ഇവ നമുടെ നാടിനെ സമൃദ്ധിയിലാക്കുന്നു.ദൈവത്തിൻ്റെ സ്വന്തം നാടെന്ന്       വിദേശികൾ വിശേഷിപ്പിക്കാൻ തന്നെ കാരണം കേരളത്തിൻ്റെ ഹരിത വനങ്ങളാണ്. അവ വഹിക്കുന്ന അത്രയും പങ്ക് തന്നെ നമുടെ നദികൾക്കു മൊണ്ട്. എന്നും കേരളത്തിന് താങ്ങാവുന്നത് ഈ നദികൾ തന്നെയാണ്. ഇന്ന് ഈ നദികളുടെ അവസ്ഥ വളരെ പരിതാപകരമാണ്‌. അതിന് കാരണം നാം തന്നെയാണ് . നദികൾ സ്വയം മരിക്കുകയാണോ? അതൊ നാം അവയെ കൊല്ലുകയാണോ? നദികൾ മലിനകരമാകാൻ ഒരു പ്രധാന കാരണം നഗരവത്കരണം തന്നെയാണ്.
          എല്ലാവരും ഭൂമിയുടെ അവകാശികളാണ്. നമുക്ക് ജീവിക്കാൻ വേണ്ടതെല്ലാം പ്രകൃതി ഒരുക്കിയിട്ടൊണ്ടെങ്കിലും നാം പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുന്നു.മനുഷ്യരുടെ ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന വ്യവസായശാലകൾ, ആ വ്യവസായശാലകൾ ഒഴുകുന്നു ടൺ കണക്കിനു ദ്രവ മാലിന്യം. ഇങ്ങനെ തള്ളുന്ന ദ്രവ മാലിന്യം ജലശയങ്ങളെയും നദികളെയും വിഷമയമാക്കുന്നു.
          പണ്ടുള്ളവർ പുഴയിൽ പോയി കുളിക്കുമായിരുന്നു. എങ്കിൽ ഇപ്പോൾ അമ്മമാർ അവരുടെ മക്കളോട് പുഴകളിൽ പോയി കുളിക്കരുതെന്നും അത് രോഗം വരുത്തുമെന്നും പറയുന്നു. അന്ന് നദികളിലൂടെ ഒഴുകിയിരുന്നത് തെളിനീർ ആണെങ്കിൽ ഇപ്പോൾ ഒഴുകുന്നത് വിഷാംശകലർന്ന ജലമാണ്. തെളിനീർ പോലെ ഒഴുകിയിരുന്നജലം ഇപ്പോൾ വിഷാംശകലർന്ന ജലമായത് കൊണ്ട് നമുടെ നദികളിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു, സഹിക്കാൻ വയ്യാത്ത ദുർഗന്ധം , കുളിക്കാൻ വയ്യ, കൃഷിക്കു പോലും നനയ്ക്കാൻ വയ്യ.
          നദികൾ ഇന്ന് ഇരു തീരം തൊട്ട് ഒഴുകാറില്ല. പകൽ എന്നൊ രാത്രിയെന്നൊ നോക്കാതെ മണലൂറ്റുകാർ മണൽ വാരുന്നു.പ്രതിദിനം 500ലോഡ് മണലായിരുന്നു ഊറ്റിയെടുത്തു കൊണ്ടിരുന്നത് .ഇത് മൂലം നദികളിൽ ഗർത്തങ്ങൾ രൂപപ്പെട്ടു. പല നദികളിൽ ഈ ഗർത്തളിൽ പെട്ട് ആളുകൾ മുങ്ങിമരിക്കുന്നു. 
           ഭാവിയിലെ ആവിശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തും വിധം അതിനു വേണ്ടിയെടുക്കുന്ന നയങ്ങൾ, ഉപായങ്ങൾ എന്നിവ ചേർന്നതാണ് ജലസംരക്ഷണം. വരും തലമുറയ്ക്കു വേണ്ടി ആവശ്യമായ ശുദ്ധജലം ലഭ്യത ഉറപ്പു വരത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. നമുക്ക് ജലസംരക്ഷണത്തിനായി കൈവരിക്കാൻ പറ്റുന്ന മാർഗങ്ങളാണ് കുളങ്ങൾ, കനാലുകൾ എന്നിവ നിർമ്മിക്കൽ ,മഴ കുഴികൾ ,വീടുകളിലും മറ്റും മഴവെള്ള സംഭരണികൾ സ്ഥാപിക്കൽ എന്നിവ ഇങ്ങനെ ശേഖരിക്കുന്ന ജലം ശൗചാലയ ഉപയോഗം, പൂന്തോട്ടം പരിപാലനം, അടുക്കളത്തോട്ടം എന്നിവയ്ക്കെല്ലാം ഉപയോഗിക്കാം.
          നദികൾ മരിക്കുന്നതോടെ നമ്മുടെ ജലസമ്പത്തും ഇല്ലാതാവും. നമ്മൾ മനുഷ്യരുടെ അമിതമായ ജലചൂഷണം ഒഴിവാക്കണം. കേരളത്തിലെ ജലസമ്പത്തിൽ ഭൂരിഭാഗവും മലിനമാണെന്ന തിരിച്ചറിവ് നാം ഓരോരുത്തർക്കും ഒണ്ട്. ജലാശയങ്ങളും നദികളും ശുദ്ധമാക്കേണ്ടത് കേരളത്തിലെ ഓരോ വ്യക്തിയുടെയും ചെയ്യേണ്ട കടമയാണ്.ഓർക്കുകനദികൾ വറ്റിയാൽ നാം മനുഷ്യരും വറ്റും. നമുക്ക് കിട്ടിയേക്കുന്ന ഭൂമിയേ സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്ത്വം അല്ലേ?......
സോനാ സേവ്യർ
9F എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
ഏറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം