ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കാത്തിരിപ്പിന്റെ ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കാത്തിരിപ്പിന്റെ ഫലം    <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കാത്തിരിപ്പിന്റെ ഫലം   


          അച്ചു കാത്തിരിക്കുകയാണ്. അവന്റെ അച്ഛൻ വീട്ടിൽ വന്നിട്ട് രണ്ട് വർഷമായി.പരീക്ഷ കഴിയിമ്പോഴേക്കും എത്തും. അവൻ ഓർത്തു. അങ്ങനെ  അച്ചുവിന്റെ അച്ഛൻ എത്തി. അവനു വളരെ സന്തോഷമായി. കണ്ടതും അവൻ ഓടിച്ചെന്ന് ഉമ്മ കൊടുത്തു.പക്ഷേ.. ഒന്ന് ശരിക്കും കാണുന്നതിനു മുൻപേ ... കുറേപ്പേർ  വന്നു കൊണ്ടുപോയി. ഒരു സമ്മാനപ്പൊതി പോലും കിട്ടീല്ല. അച്ചുവിന്റെ സന്തോഷമെല്ലാം പോയിത്തുടങ്ങി. പിന്നീടാണ് അച്ചുവിന് മനസ്സിലായത്, എല്ലാം നല്ലതിനാണെന്ന്.

പിന്നെ "ലോക്ക് ഡൗൺ" ദിനങ്ങളായിരുന്നു. ഒരു ദിവസം കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ ടി വി യിൽ കണ്ടു. അവൻ അത് പിൻതുടർന്നു. ചെയ്തു ചെയ്ത് എല്ലാം ശീലമാക്കി. രണ്ടാഴ്ചയ്ക്കു ശേഷം അച്ഛൻ തിരിച്ചുവന്നു. അച്ഛൻ പറഞ്ഞു " നമുക്ക് ലാബിൽ പോയി രക്തം പരിശോധിച്ചാലോ ... ? " അവൻ രക്തം ലാബിൽ കൊടുത്തു. കുട്ടിയെ നിരീക്ഷണത്തിലിരുത്തണമെന്ന് നഴ്‍സ് പറഞ്ഞു. അവന് സങ്കടമായി. ഡോക്ടർ അവനെ ആശുപത്രിയിൽ അഡ്‍മിറ്റ് ചെയ്തു. ഓരോ ദിവസവും അവൻ മുൻകരുതലുകൾ ഓർത്ത് അത് പ്രവർത്തിച്ചു. വീണ്ടും രക്തം പരിശോധനയ്ക്കായി അയച്ചു. അപ്രതീക്ഷിതമായി കൊറോണ അവനിൽ നിന്ന് ഇല്ലാതായി. അവൻ ധൈര്യമായിരുന്നതു കൊണ്ട് കൊറോണയെ പ്രതിരോധിച്ചു.

മുൻകരുതലുകൾ എടുക്കുക, കൊറോണയെ പ്രതിരോധിക്കുക.
അബിൻ അജി
6 C ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ