സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും കൊറോണയും
പരിസ്ഥിതിയും കൊറോണയും
മനുഷ്യരും ജീവജാലങ്ങളും അധിവസിക്കുന്നതാണ് പരിസ്ഥിതി. മനുഷ്യരുടെ ദുരുപയോഗം കാരണം പരിസ്ഥിതി നശിച്ചുക്കൊണ്ടിരിക്കുകയാണ്. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതു മൂലം മഴയില്ലാതാകുന്നു, വയലുകൾ നികത്തി ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിൻെറ ഫലമായി ജീവജാലങ്ങളുടെ ആവാസം നഷ്ടമാക്കുന്നു. പ്ലാസ്റ്റിക്ക് കത്തിക്കുന്നതും, വാഹന പെരുപ്പവും, വായു മലിനീകരണത്തിനും കാൻസർ പോലുളള രോഗങ്ങൾക്കുമിടയാക്കുന്നു. ഈ അവസ്ഥയെ നമുക്ക് മാറ്റിയെടുക്കണം. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. നാം ഇപ്പോൾ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ. അതിനെ നാം അതിജീവിച്ചേ മതിയാകു. ഈ രോഗം ഒരു വൈറസ് കാരണമാണ് ഉണ്ടാകുന്നത്. ഇത് ചൈനയിൽ നിന്ന് ഉത്ഭവിച്ചെങ്കലും ഇപ്പോൾ ലോക രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ചുക്കൊണ്ടിരിക്കുകയാണ് ഈ വൈറസ്. സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത്. അതിനാൽ സംസ്ഥാനം ലോക്ഡൗൺ പ്രഖ്യാപിച്ചു. കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് 20 സെക്കൻറ് വൃത്തിയായി കഴുക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ക്കൊണ്ട് മൂടണം. വൃത്തിഹീനമായ കരങ്ങൾ ക്കൊണ്ട് കണ്ണ്, മൂക്ക്, വായ് എന്നിവടങ്ങളിൽ സ്പർശിക്കരുത്. രോഗബാധിതരുമായി സമ്പർക്കമോ അവരെ സന്ദർശിക്കുകയോ ചെയ്യരുത് എന്നിവ പാലിച്ചാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാം. ഒന്ന് ഒാർക്കുക 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട'...
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം