ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
മനുഷ്യരും അവർ ജീവിക്കുന്ന പരിസരവും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതിനാൽ വ്യക്തി ശുചിത്വം,പരിസരശുചിത്വം ഇവ രണ്ടും ചേർന്നതാണ് ശുചിത്വം. നമ്മുടെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമാണ് ശുചിത്വം. ജീവിതത്തിലെ ആരോഗ്യസ്ഥിതിയേയും സമൂഹത്തേയും ശുചിത്വം ഏറെ ഉൾവലിഞ്ഞിരിക്കുന്നു. നമുക്കറിയാം വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ശുചിത്വം നാം വേണ്ടത്ര രീതിയിൽ പാലിച്ചില്ലെങ്കിൽ പല മാരക രോഗങ്ങളും നമ്മുടെ ജീവിതത്തെ കാർന്നുതിന്നാൻ സാധ്യതയുണ്ട്. പ്രാചീനകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ശുചിത്വത്തിന് തന്റെ ജീവിതത്തിലൊരു മുഖ്യ സ്ഥാനം നൽകിയിരുന്നു. ശുചിത്വത്തിന്റെ കാര്യത്തിൽ അവർ ശ്രദ്ധാലുവും ആയിരുന്നു. വിദ്യാഭ്യാസവും വകതിരിവും ഒന്നും തന്നെ ഇല്ലാത്ത ആ പ്രാചീന കാലഘട്ടത്തിലും നമ്മുടെ പൂർവ്വികർ ശുചിത്വത്തിന് ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥാനം നൽകിയിരുന്നു. ഇത് തെളിയിക്കുന്നപല തെളിവുകളും അക്കാലത്തെ അവരുടെ സംസ്ക്കാരങ്ങളിൽ നിന്ന് നമുക്ക് ലഭിച്ചിരുന്നു. ആരോഗ്യ മേഖലയിലും ഗതാഗത മേഖലയിലും വിദ്യാഭ്യാസ മേഖലയിലും തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങി നിൽക്കുന്ന കേരളത്തിലെ ചില സ്ഥലങ്ങളിലെങ്കിലും സന്ദർശിച്ചാൽ ഒരു പ്ലാസ്റ്റിക്കിന്റേയോ ലെയ്സിന്റെയോ മിഠായിയുടേയോ കവറുകൾ കാണാത്ത ഒരു പ്രദേശം വളരെ വിരളമാണ്. എങ്കിലും കേരളം ശുചിത്വത്തിന്റെ മേഖലയിൽ ഏറെ മുന്നിട്ട് നിൽക്കുന്നു. ശുചിത്വത്തിന്റെ മേഖലയിൽ സർക്കാർ കർശന നടപടികളും പദ്ധതികളും നടപ്പാക്കിയെങ്കിലും നമ്മൾ ജനങ്ങൾ കുറച്ചു പേരെങ്കിലും ഇതൊന്നും ചെവിക്കൊള്ളാത്തവരാണ്. ഓരോ വീടുകളിലേയും അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ 'ഹരി കർമ്മസേന’യുടെ വളണ്ടിയർമാർ ഓരോ മാസവും വീടുകൾ സന്ദർശിക്കാറുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. വിദ്യാഭ്യാസ മേഖലയിൽ വൻ വിജയം കാഴ്ചവച്ച കേരളത്തിലെ ഓരോ വിദ്യാർഥിയും പ്ലാസ്റ്റിക് വലിച്ചെറിയരുത്, പരിസ്ഥിതിയെ സംരക്ഷിക്കുക, ശുചിത്വം പാലിക്കുക എന്നിവയൊക്കെ പഠിച്ച് വളർന്നുവന്നവരാണെങ്കിലും ഇതിൽ ചിലരെങ്കിലും പാതി കേട്ട് പാതി പുറന്തള്ളുന്നവരാണ്. നമുക്കറിയില്ല ഇതിന്റെയെല്ലാം ദൂഷ്യ ഫലം എന്താണെന്ന്.ഒരുപക്ഷെ പല മാരകരോഗങ്ങളും ഇതിലുൾപ്പെടാൻ സാധ്യതയുണ്ട്. ഒരു പക്ഷെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഓരോ പൗരന്മാരും പാലിച്ചാൽ നമുക്ക് ഇതെല്ലാം ഒഴിവാക്കാം. നമ്മൾ മലയാളികൾ വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകുന്നവരാണ്. പക്ഷേ പരിസര ശുചിത്വത്തിനും പൊതുശുചിത്വത്തിനും തീരെ വിലകൽപ്പിക്കാത്തവർ. എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ ? നമ്മുടെ ബോധ നിലവാരത്തിന്റേയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് ഇതൊക്കെ. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ ആരും കാണാതെ അയൽവാസിയുടെ വീടിന്റെ പറമ്പിലേക്ക് വലിച്ചെറിയുന്ന പ്രവണതയുംപൊതുനിരത്തിൽ മാലിന്യം രഹസ്യമായി നിക്ഷേപിക്കുന്നതുമെല്ലാം നമ്മൾ മലയാളികൾക്ക് ഇന്ന് ഒരു ഹരമാണ്.എങ്കിലും സർക്കാരിന്റ പല പദ്ധതികളിലൂടെയും നടപടികളിലൂടെയും ഇത്തരത്തിലുള്ള ദുഷ്പ്രവർത്തികളിൽ ഏറെ ചിലരെങ്കിലും കുറഞ്ഞു വന്നിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ശുചിത്വമേഖലയിൽ സർക്കാർ അഹോരാത്രം പൊരുതുന്നു. ശുചിത്വമിഷൻ ഇതിന് ഉദാഹരണമാണ്. കൂടാതെ ഇതിനായി ഹരിതകർമ്മ സേനയെ ഓരോ പ്രദേശങ്ങശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ഓരോ ഗ്രാമ പ്രദേശങ്ങളിലും അവരുടെ പ്രവർത്തനങ്ങൾ പ്രശംസിക്കാതെ വയ്യ. എങ്കിലും അഹങ്കാരികളായ ചില സാമൂഹ്യ ദ്രോഹികളായ മനുഷ്യരിൽ ചിലർ പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും പുഴകളിലും സമുദ്രങ്ങളിലും നിക്ഷേപിച്ച് ജല സ്രോതസുകളെ മലിനീകരിക്കുന്നു. ഇത് ജലജീവികളുടെ ജീവിതത്തെ പ്രതിതൂലമായി ബാധിക്കുന്നു. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ പരിസ്ഥിതിയിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന " ഡയോക്സൈഡ്" പോലുള്ള വിഷവാതകങ്ങൾ അന്തരീക്ഷ മലിനീകരണത്തിനും പല രോഗങ്ങൾക്കും കാരണമാകുന്നു.അതിനൊക്കെ നേരിടാൻ നമ്മൾ ഓരോരുത്തരും സജ്ജരാകേണ്ടിയിരിക്കുന്നു. അവനവൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കേണ്ടിയിരിക്കുന്നു. മാലിന്യങ്ങൾ മൂലം വീടും പരിസരവും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തേയും മലിനമാക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്നത് ശുചിത്വ മേഖലയിലെ ഒരു പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക് പുനരുപയോഗിക്കുക, പുനചംക്രമണം ചെയ്യുക. മണ്ണ് ജലം വായു ശബ്ദം എന്നിവയിലൊക്കെ മലിനീകരണം ഉണ്ടാക്കാൻ ഇടയാക്കുന്നു. മാലിന്യങ്ങളെ ജൈവം - അജൈവം എന്നിങ്ങനെ 2 ആയി തരം തിരിക്കാവുന്നതാണ്. ഇത്തരത്തിൽ മാലിന്യങ്ങളെ സംസ്ക്കരിക്കാവുന്നത്. കമ്പോസ്റ്റ് നിർമ്മാണം ബയോഗ്യാസ് നിർമ്മാണം തുടങ്ങിയവയിലൂടെ ജൈവവസ്തുക്കളെ പുനസംസ്ക്കരിക്കാവുന്നതാണ്. ശുചിത്വമോരോ വ്യക്തിയിലും ആരംഭിച്ച് കുടുംബത്തിലും തുടർന്ന് സമൂഹത്തിലേക്കും പ്രാവർത്തികമാക്കിയാൽ മാത്രമേ ശുചിത്വമെന്ന ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ സാധിക്കൂ. നമുക്കാ എല്ലാവർക്കും അറിയാം ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയാണ് "കൊറോണ അഥവാ കോവിഡ് - 19” . ഈ വൈറസിനെ തുരത്താൻ ഏക പോം വഴി ശുചിത്വം മാത്രമാണ്. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ശുചിയാക്കി വയ്ക്കുക. മാസ്കുകൾ ധരിച്ചാൽ പുറത്ത് വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്കരിക്കുക. ഈ കൊറോണക്കാലത്ത് ശുചിത്വത്തെ ചേർത്തുപിടിച്ച് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായേ പറ്റൂ. വ്യക്തിശുചിത്വത്തിൽ നാം ഏറെ മുന്നിലാണ്. രാവിലെയുണർന്നയുടൻ പല്ല് തേക്കാനും രണ്ട് നേരം കുളിക്കാനുമെല്ലാം നമ്മുക്കെല്ലാവർക്കുമറിയാം. പക്ഷെ പരിസര ശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. ആഴ്ചയിലൊരിക്കൽ നാം " ഡ്രൈ ഡേ” ആചരിക്കണം. ഇതിലൂടെ കൊതുക് മുട്ടയിടുന്നത് തടയാനും പല പകർച്ച വ്യാധികളിൽ നിന്ന് മുക്തി നേടാനും സാധിക്കുന്നു. മഴക്കാലത്ത് നാം കൂടുതൽ ജാഗരൂകരായിരിക്കണം. പരിസരത്ത് വലിച്ചെറിഞ്ഞ പൊട്ടിയ മുട്ടത്തോടിലും കുപ്പികളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനും പല രോഗങ്ങൾക്കും കാരണമാകുുന്നു. അതിനാൽ നാം എല്ലാ അർത്ഥത്തിലും ശുചിത്വത്തെ മുറുകെപ്പിടിക്കുക. ശുചിത്വം, ശുചിത്വം, ശുചിത്വം ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം