പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/വൈറസ് പിടിച്ച ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് പിടിച്ച ലോകം

2019 ഡിസംബർ അവസാനത്തോടെയാണ് ചൈനയിൽ വുഹാൻ എന്ന് നഗരത്തിൽ നിന്നാണ് കൊറോണ വൈറസ് (കോവിഡ് 19) പൊട്ടിപുറപ്പെട്ടത്. ഈ വൈറസുമൂലം ലക്ഷകണക്കിനു ആളുകൾ മരിച്ചു. ലക്ഷകണക്കിനു ആളുകൾക്ക് രോഗം ബാധിച്ച ആശുപത്രിയിൽ ചികിഝതേടേണ്ടിവന്നു. ആദ്യം ഇത് ഏത് വൈറസാണ് എന്ന് ഒരു ശാസ്ത്രജ്ഞന്മാർക്കും അറിയില്ലയായിരുന്നു. പക്ഷേ,അവർ തോറ്റുകൊടുത്തില്ല അവരുടെ നീരിക്ഷണങ്ങൾ കിടന്നു. അങ്ങനെയാണ് ഇത് കൊറോണ വൈറസ് എന്നും ഈ വൈറസ് എന്നും ഈ വൈറസിന് മരുന്ന് ഇല്ലായെന്നും നിങ്ങൾ ജാഗ്രതയോടെ കഴിയണമെന്നും ആ ശാസ്ത്രജ്ഞന്മാർ ലോകത്തെ അറിയിച്ചു. ഈ വൈറസ് വുഹാനിൽ എങ്ങനെ വന്നു എന്ന് ആർക്കും അറിയില്ലായിരുന്നു.പണ്ട്,വുഹാൻ എന്ന് നഗരത്തിൽ ആളുകൾ പട്ടിണിലായിട്ടുണ്ട്. അതിനുവേണ്ടിയാണ് അവിടത്തെ സർക്കാർ അവരോട് കാട്ടിൽ പോയി വന്യജീവികളെ വേട്ടയാടി മാർക്കറ്റിൽ വിൽക്കാൻ അനുവദിച്ചത്. അങ്ങനെ അവർ കാട്ടിൽ പോയി മൃഗങ്ങളെയും പക്ഷികളെയും വിഷപ്പാമ്പുകളെയും ആഹാരമാക്കിയിരുന്നു. ഈ വൈറസ് ലോകം ഒന്നാകെ പിടിച്ച് ഉറച്ചു. `ദൈവത്തിന്റെ സ്വന്തം നാട്'എന്ന് അറിയപ്പെടുന്ന നമ്മുടെ കേരളവും അതിൽ പെട്ടു. കേരളത്തിലെ ജനങ്ങളെ വീടുകളിൽ ഇരുത്താൻ പോലീസ് ഉദ്യോഗസ്ഥർ പെടാപ്പാടുപ്പെടുന്നു. നമ്മുടെ ഒരോരുത്തരുടെയും ജീവനുവേണ്ടിയാണ് അവർ കഷ്ട്ടപ്പെടുന്നത്. ഇതിൽ ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നുവേണ്ട എല്ലാവർക്കും വേണ്ടി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലോകം Lock down ണിലെക്ക് കടന്നപ്പോൾ ചരിത്രത്തിൽ ആദ്യമായി പരീക്ഷകൾ മാറ്റി,ഓഫീസുകൾ എല്ലാം അടുപ്പിച്ചു. കുട്ടികളും മുതിർന്നവർ എല്ലാവരും സ്വന്തം വീടുകളിലായി. ഈ വൈറസിനെ നമ്മൾ അതിജീവിക്കുകത്തനെ ചെയ്യും

അഭിമന്യ .എം .ആർ
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം