കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അതിജീവനത്തിന് പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയമല്ല, ജാഗ്രതയാണ് അതിജീവനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമല്ല, ജാഗ്രതയാണ് അതിജീവനത്തിന് പ്രധാനം


     ഇന്ന് ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഭൂമിശാസ്ത്രപരമായ അതിത്തികൾക്കെല്ലാം അപ്പുറത്ത് രോഗം വ്യാപിക്കുകയാണ്,. മൂവായിരത്തിൽ അധികം ആളുകൾക്ക് ഈ രോഗ ബാധ സ്ഥിതീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ ഗൗരവത്തോടു കൂടി ആണ് ലോകം കൊറോണ വൈറസിനെ നോക്കി കാണുന്നത്. ആശങ്കയില്ലാതെ ജാഗ്രതയോടെ നിപയെ പ്രതിരോധിച്ച പോലെ കൊറോണയെയും പ്രതിരോധിക്കാൻ ആവും എന്ന് തന്നെയാണ് പ്രതീക്ഷ. ഭയം അല്ല, മറിച് ജാഗ്രതയാണ് വേണ്ടതെന്നാണ് കൊറോണയെ പൂർണമായും അകറ്റാനുള്ള സന്ദേശം. കൊറോണ വൈറസ് എന്നത് മൃഗങ്ങളിൽ പൊതുവെ കണ്ടു വരുന്ന ഒരു വൈറസ് ആണ്. അത് ഒരു പ്രത്യേക സാഹചര്യത്തിൽ ജനിതക വ്യതിയാനം സംഭവിക്കുകയും അത് മനുഷ്യരിലേക്ക് രോഗ ലക്ഷണമായി മാറപ്പെടുകയും ചെയ്യുന്നു. കൊറോണ വൈറസിനെ ലോകം മുഴുവൻ അറിയാൻ ഇടയായ കാരണം ഒന്നേ ഉള്ളു എന്തെന്നാൽ, ഈ വൈറസ് പെട്ടെന്ന് തന്നെ രോഗ ബാധിതരായ വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പകരാൻ സാധ്യത വളരെ കൂടുതൽ ആണ്. എന്നാൽ ഇതിന്റെ ഒരു നല്ല വശം എന്നത് രോഗബാധിത സ്ഥിതികരിച്ചവരുടെ മരണ നിരക്കിന്റെ സാധ്യത വളരെ കുറവാണ് എന്നതാണ്. ദിവസവും കൈകൾ സോപ്പോ, സാനിട്ടേഴ്‌സാറോ ഉപയോഗിച്ച് 10 സെക്കന്റ്‌ നന്നായി കഴുകുക. പൊതു സ്ഥലങ്ങളിലേക്ക് പോവുമ്പോൾ മാസ്ക് ധരിക്കുക, പരിസര ശുചിത്യവും, വ്യക്തി ശുചിത്യവും പാലിക്കുക, പരമാവധി പൊതു നിയമങ്ങൾ അനുസരിക്കുക, അനാവശ്യ കാര്യങ്ങൾക്കു പുറത്തു പോവുന്നത് ഒഴിവാക്കുക, രോഗ ലക്ഷണങ്ങളായ പനി, ജലദോഷം, തൊണ്ട വേദന, ശ്വാസതടസ്സം, ചുമ, എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ ചികിൽസിക്കേണ്ടത് അനിവാര്യമാണ്. ഇത്രയും മുൻകരുതൽ പിന്തുടർന്നാൽ കൊറോണ വൈറസിനെ ഭാഗികമായി പ്രതിരോധിക്കാൻ സാധിക്കും. ഭയം അല്ല, ജാഗ്രതയാണ് കൊറോണ വൈറസിനെ തടയാനുള്ള വലിയ മുൻകരുതൽ..
     

ശ്രീനന്ദ ടി കെ
9 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം