ലൂഥറൻ എൽ.പി.എസ്. അന്തിയൂർ/അക്ഷരവൃക്ഷം/ജീവൻ നിലനിർത്തൂ... ഭൂമിയെ രക്ഷിക്കൂ...
ജീവൻ നിലനിർത്തൂ... ഭൂമിയെ രക്ഷിക്കൂ...
പ്രശ്നസങ്കീർണമായ ഒരു ലോകത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. Covid-19 എന്ന നാമത്തിൽ അറിയപ്പെടുന്ന കൊറോണ വൈറസ് ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി ഇരിക്കുന്നു. നമ്മൾ പലരും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നു. ജീവിക്കാൻ ആഗ്രഹം ഇല്ലാത്തവർ ആരും തന്നെ ഇല്ല, അതുപോലെ മരണത്തെ ഇഷ്ടപ്പെടുന്നവരും ഇല്ല. എല്ലാവരുടെയും ആഗ്രഹം ഈ ഭൂമിയിൽ ഒരുപാട് വർഷം ജീവിക്കണം എന്നാണ്. എന്നാൽ ആഗ്രഹത്തിന് ഒത്തവണ്ണമല്ല പലരുടേയും ജീവിതം നമ്മുടെ നല്ല ഭാവിക്കുവേണ്ടുന്ന ഒന്നാണ് ഭൂമിയുടെ നിലനിൽപ്പ്. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. വരും തലമുറയ്ക്ക് ഇവിടെ ജീവിക്കണമെങ്കിൽ ഇന്നും ജീവിച്ചിരിക്കുന്ന നാം നമ്മുടെ പ്രകൃതിയെ സ്നേഹിച്ചു, പ്രകൃതിക്ക് ദോഷം വരുന്ന ഒന്നും ചെയ്യാതെ മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞു, സ്വാർഥത കളഞ്ഞു പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുക. നാം ക്ഷണിക്കാതെ കടന്നു വരുന്ന ഒന്നാണ് രോഗം. കഴിയുന്നതും രോഗം വരാതെ സൂക്ഷിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറ്റവും അത്യാവശ്യം ആയിരിക്കുന്നു. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ നാം നമ്മെ തന്നെ സൂക്ഷിച്ചാൽ ഒരു പരിധി വരെ സന്തോഷത്തോടെ ജീവിക്കാൻ നമുക്ക് സാധിക്കും. നാം ജീവിച്ചിരുന്നാൽ മാത്രമേ ഭൂമിയെ സംരക്ഷിക്കാൻ കഴിയൂ. എങ്കിൽ മാത്രമേ നമുക്ക് പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയൂ. മുൻപ് നിപ, ഇപ്പോൾ കൊറോണ ഇനി നാളെ മറ്റൊന്ന് നമ്മെ തേടി വരാതിരിക്കുന്നതിന് ഇനിയുള്ള നാളുകൾ കൂടുതൽ ശ്രദ്ധ ഉള്ളവരായി ജീവിക്കാൻ ശ്രമിക്കുക.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം