സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മനുഷ്യ ജീവിതം മാറ്റി മറിച്ച covid19.

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=    മനുഷ്യ ജീവിതം മാറ്റി മറിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   മനുഷ്യ ജീവിതം മാറ്റി മറിച്ച covid19.   
       കൊറോണ വൈറസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓടി വരുന്നത് മരണഭീതി ആണ്. എന്നാലും പേടിക്കേണ്ട ഒരു വൈറസ് അല്ല എന്നും ഇതിന്മേൽ ജാഗ്രതയും വ്യക്തി  ശുചിത്വവും,  പ്രാർത്ഥനയും ആണ് വേണ്ടത്.
     കൊറോണ വൈറിഡേ എന്നാ ഫാമിലിയിൽ പെട്ട ഈ കൊറോണ വൈറസ് ബ്രോങ്കിറ്റീസ് ബാധിച്ച പക്ഷികളിൽ നിന്ന്  1937-ലാണ്  ആദ്യമായി തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനു 15-30% വരെ കാരണം ഈ വൈറസ്സുകൾ  ആണ്‌. ആദ്യകാലത്തു വളറെ സാധാരണ പനിയുടെ രൂപത്തിൽ ആയിരുന്നു തുടങ്ങിയത്...
     കൊറോണ വൈറസ് കഴിഞ്ഞ ഡിസംബർ (2019) അവസാനത്തോടെ ചൈനയിലെ വുഹാനിൽ ആണ്‌ ആദ്യമായി സ്ഥിദ്ധീകരിച്ചത്. ഈ വൈറസ് അനേകം ആളുകളുടെ ജീവൻ എടുക്കുകയും ചെയ്തു. എല്ലാവരെയും ഭീതിയിൽ ആഴ്ത്തിയ ഈ വൈറസ്  ഇപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ചു കഴിഞ്ഞു.
       കോവിഡ്-19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് കേരളത്തിൽ ആയിരുന്നു.  അനേകം മനുഷ്യരെ ഭീതിയിൽ ആഴ്ത്തിയ വൈറസ് ആണ്‌.
   ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസ്സുകൾ  ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസ്സുകൾ എത്തുകയും ചെയ്യുന്നു. വൈറസ് സാനിധ്യം ഉള്ള ആളെ സ്പർശികുമ്പോൾ  അടുത്ത് ഇടപഴകുന്നതിലൂടെ വൈറസ് പടരുന്നു. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാനിദ്യം ഉണ്ടാകും. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച് പിന്നീട് ആ കൈകൾ കൊണ്ടു നമ്മുടെ മൂക്കിലോ കണ്ണിലൂടെ വായിലോ മറ്റും തൊട്ടാലും വൈറസ് പടരും. വൈറസ് 2ദിവസം വരെ നശിക്കാതെ നമ്മുടെ ശരീരത്തിൽ തന്നെ നില്കും. 
   ലക്ഷണങ്ങൾ

   സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശത്തിലാണ് ഈ രോഗം ബാധിക്കുന്നത്.കൊറോണ വൈറസ് ശരീരത്തിൽ പ്രേവേശിച്ചാൽ പതിനാലു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണാം. ഈ പതിനാലു ദിവസമാണ് ഇൻക്യൂബേഷൻ പീരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.
           ആദ്യഘട്ടം-ചെറിയ പനി, ജലദോഷം, ചുമ, തൊണ്ടവേദന, പേശിവേദന, തലവേദന  എന്നിവയാണ്.
         വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ നാല് ദിവസം വരെ പണിയും ജലദോഷവും ഉണ്ടാകും.
 രണ്ടാംഘട്ടം-ന്യൂമോണിയ:pani, ചുമ, ശ്വാസതടസം, ഉയർന്ന ശ്വാസനിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ. 
     മൂന്നാംഘട്ടം -രക്തസമ്മർദം താഴുകയും  കടുത്ത ശ്വാസതടസം ഉണ്ടാകുകയും ചെയ്യും. ഉയർന്ന ശ്വാസനിരക്കും അബോധാവസ്ഥയും ഉണ്ടാകാം.
     നാലാംഘട്ടം - സെപ്റ്റിക് ഷോക്ക്: രക്തസമ്മര്ദം ഗുരുധമായി താഴുകയും വിവിധ  ആന്തരികഅവയവങ്ങളടെ  പ്രവർത്തനം സ്തംഭിപ്പിക്കുന്നു.
   അഞ്ചാമഘട്ടം -വൈറസ്സുകൾ രക്തത്തിലൂടെ വിവിധ ആന്തരിക അവയവങ്ങളിൽ എത്തി അവയുടെ പ്രവർത്തനത്തെ തകരാറിൽ ആകുന്നു. വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിൻതയും പ്രവർത്തനത്തെ സ്തംഭിപ്പിച് അതീവ ഗുരുതവ അവസ്ഥയിൽ ആകുന്നു.
     ചികിത്സ -----------
 കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്ന് നിലയിൽ ഇല്ല. പ്രീതിരോധ വാക്സിനും ലഭ്യമല്ല. പകർച്ചപ്പനിക്ക്  നല്കുന്നതുപോലെ രോഗ ലക്ഷണങ്ങൾ (പനി, ശരീരവേദന )കുറയ്ക്കാനുള്ള മരുന്നുകളാണ് നൽകുന്നത്. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്യണം തീവ്രപരിചരണം നൽകുകയും ചെയ്യണം. രോഗം തീവ്രമായാൽ വെന്റിലെറ്റർ സപ്പോർട്ട് കൊടുക്കുകയും ചെയ്യണം.ജലാംശം കുറയുന്നതിനാൽ ധാരാളം വെള്ളവും  ട്രിപ്പുകളും,  ആന്റിബിയോട്ടികളും നൽകുകയും ചെയ്യുന്നു. രോഗിക്ക് വിശ്രമം ആവിശ്യം ആണ്.
   പ്രതിരോധം:-------
  • പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും അത്യാവശ്യം ആണ്‌
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20സെക്കന്റ്‌ വിർത്തിയായി കഴുകണം.
  • തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ടു മറയ്ക്കണം
  • കഴുകാതെ കൈ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തുടരുത്.
  • പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴക്കരുത്.
  • അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴുവാക്കണം.
  • രോഗബാധിധമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴുവാക്കണം.
  • മാംസവും മുട്ടയും ഒക്കെ നന്നായി പാചകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പകുതി വേവിച്ചവ കഴിക്കരുത്.
  • വളർത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അടുത്ത് ഇടപഴക്കരുത്.
  • പനി,ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം.
  • പുറത്ത് പോകുമ്പോഴും രോഗികളും ആയി ഇട പഴകുന്നവരും മാസ്കും, കൈഉറയും.കണ്ണിനു സംരക്ഷണം നൽകുന്ന ഐ ഗോഗിൾസ് എന്നിവ ധരിക്കണം
  • പുറത്ത് പോയിട്ട് വന്നാൽ ഉടൻ തന്നെ കൈ സോപ്പ് വെള്ളം ഉപയോഗിച്ചു 20സെക്കന്റ്‌ വിർത്തി ആയി കഴുകുക.
  • ശോസതടസം ഉള്ളവരും ആയി ഒരു മീറ്റർ അകലം പാലിക്കണം.
     നമ്മുടെ ലോകമെംബാടും പടർന്നു കിടക്കുന്ന ഈ വൈറസിനെ നമുക്ക് ജാഗ്രതയോടെ മാത്രമേ നേരിടാൻ പറ്റു. 60വയസ്സിനു മുകളിൽ ഉള്ളവർ നല്ല പോലെ ശ്രേധിക്കണം.....

CORONA VIRUS


Corona viruses are a large family of viruses which may cause illness in animals or humans. In humans, several coronaviruses are known to cause respiratory infections ranging from the common cold to more severe diseases such as Middle East Respiratory Syndrome (MERS) and Severe Acute Respiratory Syndrome (SARS). The most recently discovered coronavirus causes coronavirus disease COVID-19.


  • TO PREVENT THE SPREAD OF COVID-19:
     ----------------------

1.Clean your hands often. Use soap and water, or an alcohol-based hand rub. 2.Maintain a safe distance from anyone who is coughing or sneezing. 3.Don’t touch your eyes, nose or mouth 4.Cover your nose and mouth with your bent elbow or a tissue when you cough or sneeze.

  • Stay home if you feel unwell.

If you have a fever, a cough and difficulty breathing, seek medical attention. Follow the directions of your local health authority. 5.Avoiding unneeded visits to medical facilities allows healthcare systems to operate more effective. - - - - - - - - - - - - - - - - - - - - Protect yourself and others around you by knowing the facts and taking appropriate precautions. Follow advice provided by your local public health agency.

  1. Stay home , stay safe
   BREAK THE CHAIN
Aleena biju
9 L1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം