പാനൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/മിന്നുവിന്റെ അച്ചൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിന്നുവിന്റെ അച്ഛൻ

മിന്നു വളരെ സന്തോഷത്തിലാണ്.അതിരാവിലെ എഴുന്നേറ്റവൾ വീട്ടിലൂടെ തുള്ളിച്ചാടി നടക്കുകയാണ്.വീടിന് മുൻവശത്തു നിന്നും നോക്കിയപ്പോൾ പാടത്ത് പണിയെടുക്കുന്ന അമ്മൂമ്മയെയും അപ്പൂപ്പനേയും അവൾ കണ്ടു.അവൾ പാടത്തേക്കു നടന്നു.കണ്ണിന് കുളിർമയേകുന്ന ഒരുപാട് കാഴ്ചകൾ അവൾ കണ്ടു. പല വർണ്ണങ്ങൾ കൊണ്ട് ശോഭിച്ചിരിക്കുന്ന പൂക്കളുടെ ചുറ്റൂം പാറിപ്പറക്കുന്ന പൂമ്പാറ്റകളും ,തുമ്പികളും,ധാരാളം പച്ചക്കറികളും പിന്നെ മുറ്റത്ത് കൂടി ഓടിക്കളിക്കുന്ന കോഴിക്കുഞ്ഞുങ്ങളും ഹായ്! കാണാൻ എന്തു രസമാണ്.അവൾ പറഞ്ഞു.പെട്ടെന്നൊരു ഫോൺകോൾ വന്നു.അവൾ ഓടിപ്പോയി ഫോണെടുത്തു. അതവളുടെ മാമനായിരുന്നു.അദ്ദേഹം പറഞ്ഞു"മോളേ പത്തുമണിക്കല്ലേ ഫ്ലൈറ്റ് എല്ലാവരോടും വേഗം ഒരുങ്ങാൻ പറഞ്ഞോളൂ ”.അവൾ പറഞ്ഞു "ശരി മാമ"എന്നിട്ടവൾ ഓടി ചെന്ന് വീട്ടുകാരോട് ഈ കാര്യം പറഞ്ഞു. അവർ എല്ലാ തയ്യാറെടുപ്പും കഴിഞ്ഞ് മാമനൊപ്പം എയർപ്പോർട്ടിലേക്ക് പോയി.
കൈ നിറയെ തനിക്കുള്ള കുപ്പായവും മിഠായിയും കളിപ്പാട്ടവുമായി വരുന്ന അച്ഛന്റെ ചിത്രമായിരുന്നു മിന്നുവിന്റെ മനസ്സിൽ.എയർപ്പോർട്ടിൽ നിന്നും പരിശോധനയെല്ലാം കഴിഞ്ഞ് അച്ഛൻ പുറത്തേക്ക് വന്നു.മിന്നു ആഹ്ലാദത്തോടെ അച്ഛന്റെ അടുത്തേക്ക് ഓടി. അച്ഛൻ അവളെ വാരിപ്പുണർന്ന് ഉമ്മവെച്ചു.കാറിൽ തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ഒരു ഹോട്ടലിൽ കയറി അവർ ഭക്ഷണവും കഴിച്ചു.വീട്ടിലത്തിയപ്പോഴാണ് അവർ ആ വാർത്ത കേട്ടത്.അന്യദേശത്ത് നിന്നും വന്ന ആളുകൾക്ക് കൊറോണ എന്ന മഹാമാരി പിടിപെടാൻ സാധ്യത കൂടതലാണ്.അതുകൊണ്ട് തന്നെ അവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരും. ഇതുകേട്ട് എല്ലാവരും ഭയന്നു.അച്ഛൻ എല്ലാവരേയും സമാധാനിപ്പിച്ചു. നിങ്ങളാരും ഭയപ്പെടേണ്ടതില്ല എനിക്കൊരു അസുഖവുമില്ല ആകെ എനിക്ക് രണ്ടു മാസത്തെ ലീവേ ഉള്ളൂ.ആ സമയം എനിക്ക് കുടുംമ്പത്തോടൊപ്പം സുഖമായി കഴിയണം .മിന്നു അച്ചൻ കൊണ്ടുവന്ന ചോക്ലേറ്റും,കളിപ്പാട്ടങ്ങളും,കുപ്പായവുമെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. ഒരാഴ്ച പിന്നിട്ടപ്പോൾ മിന്നുവിന്റെ അച്ഛന് ചുമയും തലവേദനയും ഉണ്ടായി രോഗം കൂടിയതോടെ അവർ ആശുപത്രിയിൽ കാണിച്ചു .ശ്രവപരിശോധനയിൽ റസൽട്ട് പോസറ്റീവ് ആവുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു.മിന്നുവിനേയും കുടുംബാംഗങ്ങളേയും നീരീക്ഷണത്തിലാക്കി.പെട്ടെന്നാണ് മറ്റൊരു‍ വാർത്ത അവർ അറിഞ്ഞത്.വിദേശത്ത് നിന്ന് വന്ന ഒരാളുടെ കുടുംബത്തിലെ അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന്. മിന്നുവിന് പേടിയായി.അവൾ അച്ഛനോടെോാത്ത് ഭക്ഷണം കഴിച്ചതും,പുഴയിൽ പോയി കുളിച്ചതും,,കളിച്ചതും ഒക്കെ ഓാർത്തു.
പരിശോധനയിൽ മിന്നുവിന്റെ കുടുംബക്കാരുടെ ഫലം നെഗറ്റീവായിരുന്നു.അതവളെ ആശ്വസിപ്പിച്ചു. ദിവസങ്ങൾക്കകം ആവളുടെ അച്ഛന്റെ അസുഖവും പൂർണ്ണമായി മാറി.ആശുപത്രിയിൽ നിന്നും അച്ഛൻ വീട്ടിലേക്ക് വന്നു.ഞങ്ങൾക്കെല്ലാവർക്കും സന്തോഷമായി.വീട്ടിലെത്തിയ അച്ഛൻ ആശുപത്രിയിൽ തന്നെ പരിചരിച്ച ആരോഗ്യപ്രവർത്തകരെ കുറിച്ച് വാചാലനായി.രോഗിക്ക് ആത്മധൈര്യം പകരാൻ അവർ നടത്തുന്ന ശ്രമങ്ങൾ അച്ഛൻ ഞങ്ങൾക്ക് വിശദീകരിച്ചു. ഈ അവസരത്തിൽ വൈറസ് ബാധയിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനായി തീവ്രശ്രമം നടത്തുന്ന ആരോഗ്യപ്രവർത്തകരെ അവൾ നന്ദിയോടെ സ്മരിച്ചു.

അഭിഷ്ണ.പി.കെ
7 B പാനൂർ വെസ്റ്റ് യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ