ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/ആഘോഷിക്കാം ലോക്ക് ഡൗൺ ശുചീകരണത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
ആഘോഷിക്കാം ലോക്ക് ഡൗൺ ശുചീകരണത്തിലൂടെ

ഈ ലോക്ക് ഡൗൺ കാലഘട്ടം ആഘോഷിക്കാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ. ഇപ്പോൾ കൊറോണ മൂലം ലോക്ക് ഡൗൺ ആയതിനാൽ എല്ലാവരും വീട്ടിലുള്ള 🏠🏠സമയമാണ് ⏰⏰. അതിനാൽ നമ്മൾക്ക് കുടുംബത്തോടെ വീടും പരിസരവും വൃത്തിയാക്കാം. നമ്മൾ ഒരുമിച്ച് വൃത്തിയാക്കുമ്പോൾ അത് നമ്മുക്ക് ഒരു സന്തോഷകരമായ അനുഭവം കൂടിയാണ് ☺☺. അടുത്തത് മഴക്കാലമാണ് വരുന്നത് 🌧🌧. മഴക്കാലം രോഗങ്ങളുടെ കാലമാണ്. മഴക്കാലത്തിന് മുൻപ് നമ്മൾ വീടും പരിസരവും വൃത്തിയാക്കിയില്ലെങ്കിൽ നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ചിരട്ട, തൊണ്ട്, ചപ്പ് ചവറുകൾ എന്നിവയിൽ വെള്ളം നിറഞ്ഞ് അതിൽ കൊതുക് മുട്ടയിടാൻ സാധ്യതകൂടൂതലാണ്.അതു വഴി പലവിധ പകർച്ച വ്യാധികൾ പകരും. ഈ പകർച്ച വ്യാധികളിൽ നിന്ന് നമ്മുടെ കുടുംബത്തെയും 🏠അതോടൊപ്പം നമ്മുടെ നാടിനെയും സംരക്ഷിക്കാം. ഇങ്ങനെ പറഞ്ഞു ഞാൻ എന്റെ ലേഖനം നിർത്തുന്നു.

ദിയ ഫാത്തിമ
6 C ആദിത്യ വിലാസം ഗവ. എച്ച്.എസ് ,തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം