ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൂട്ടുകാർ

22:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13568 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട്ടുകാർ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാർ

 
പൂക്കൾ പൂമ്പാറ്റകൾ കിളികൾ
                                      
ആകാശനീലിമയുടെ ചന്തം
          
ഇന്നെന്റെ പ്രകൃതിയുടെമുഖമിതാണ് .
    
ഒറ്റപ്പെടലിന്റെ കിളിക്കൂടുകളിൽ

കുരുങ്ങിക്കിടക്കുകയാണ് കുട്ടികൾ...

പുൽമെെതാനങ്ങളില്ല,കുന്നിൻപുറങ്ങളില്ല,

പുഴകളില്ല,ചിരികളില്ല...

എന്നാലും എനിക്ക് കൂട്ടായി എൻറെ പ്രകൃതിയുണ്ട്

 ഉദയസൂര്യനെയും വെയിലിനേയും

അമ്പിളിയമ്മാവന്റെ തണുപ്പിനെയും

 ഇന്ന് ഞാൻ കൂടുതലറിയുന്നു ഇഷ്ടപ്പെടുന്നു
            
 മണ്ണിനെയും മഴയെയും ഞാനറിയുന്നു

 ഞങ്ങൾ പ്രിയ കൂട്ടുകാരായ് മാറുന്നു....

ആദിഷ്.കെ.വി
4B ഏര്യം വിദ്യാമിത്രം യു പി സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത