ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാർ

 
പൂക്കൾ പൂമ്പാറ്റകൾ കിളികൾ
ആകാശനീലിമയുടെ ചന്തം
ഇന്നെന്റെ പ്രകൃതിയുടെമുഖമിതാണ് .
ഒറ്റപ്പെടലിന്റെ കിളിക്കൂടുകളിൽ
കുരുങ്ങിക്കിടക്കുകയാണ് കുട്ടികൾ...
പുൽമെെതാനങ്ങളില്ല,കുന്നിൻപുറങ്ങളില്ല,
പുഴകളില്ല,ചിരികളില്ല...
എന്നാലും എനിക്ക് കൂട്ടായി എൻറെ പ്രകൃതിയുണ്ട്
ഉദയസൂര്യനെയും വെയിലിനേയും
അമ്പിളിയമ്മാവന്റെ തണുപ്പിനെയും
ഇന്ന് ഞാൻ കൂടുതലറിയുന്നു ഇഷ്ടപ്പെടുന്നു
മണ്ണിനെയും മഴയെയും ഞാനറിയുന്നു
ഞങ്ങൾ പ്രിയ കൂട്ടുകാരായ് മാറുന്നു....

ആദിഷ്.കെ.വി
4 ബി ഏര്യം വിദ്യാമിത്രം യു പി സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത