ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന വില്ലൻ
കൊറോണ എന്ന വില്ലൻ
ഈ കൊറോണ ലോകത്തിനു തന്നെ ഒരു വിപത്തായി മാറിയിരിക്കുകയാണ്. ലോകരാഷ്ട്രങ്ങളെല്ലാം ഇതിനെ തടയാൻ തീവ്രമായിപരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ആരോഗ്യപ്രവർത്തകരും പോലീസുകാരും ഇതിനെ തടയാൻ രാപ്പകലില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം ആണ് ഇതിനെ പ്രതിരോധിക്കാൻ ഉള്ള ഏറ്റവും ഉചിതമായ മാർഗ്ഗം. അതുകൊണ്ട് തന്നെ നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് , 21 ദിവസത്തേക്ക് ലോക്ക് ഡൌൺ പ്രഘ്യാപിച്ചു. രാജ്യത്തുള്ള എല്ലാ സ്ഥലങ്ങളും അടച്ചു പൂട്ടി. തെരുവുകളെല്ലാം വിജനമായി. എല്ലാ കടകളും സ്ഥാപനങ്ങളും അടച്ചു പൂട്ടി. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് അന്യസംസ്‌ഥാനങ്ങളെ ആശ്രയിച്ചിരുന്ന കേരളം അതോടെ കഷ്ടത്തിലായി. എന്നിരുന്നാലും ലോക രാഷ്ട്രങ്ങൾ എല്ലാം കേരളത്തെ കണ്ട് പഠിക്കണം. 200 ലേറെ രോഗികൾ ഉണ്ടായിട്ടും മരണം 2 ൽ പിടിച്ചു നിർത്താൻ കഴിഞ്ഞത് കേരളത്തിന് വലിയ അഭിമാനവുംനേട്ടവുംആണ്.ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനം ആണ് ഇതിന് സഹായിച്ചത്. ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ വിദേശ സഞ്ചാരികൾ അടക്കം പലരും നിയമം ലംഘിച് പുറത്തു ഇറങ്ങിയിരുന്നു. അതോടെ പോലീസ് വാഹനങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങി. പലരെയും പോലീസ് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. അതോടെ നിരത്തിൽ ഇറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. റോഡുകളിൽ ഇറങ്ങിയ ചിലരെ പോലീസ് ഇമ്പോസിഷൻ എഴുതിക്കുകയും ചെയ്തു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്കായിരുന്നു കേരളത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാമതായി ഇറ്റലിയിൽ നിന്നുള്ള കുടുംബത്തിനായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ഒട്ടനേകം സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. നമ്മുടെ രാജ്യത്തിനു പുറത്തുള്ള മലയാളികളിൽ 3300 പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. ഇപ്പോൾ കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും രോഗികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നിപ്പ വൈറസിനെ തുരത്തിയതുപോലെ കൊറൊണയെയും നമുക്ക് തുരത്താൻ കഴിയും എന്ന് പ്രത്യാശിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം